മധുര നോവ്

മധുര നോവ് 

ഇന്നലെകൾ മയങ്ങുമ്പോൾ
ഇന്നിൻ്റെ സ്വപ്നങ്ങൾ ഉണരേ 
ഈണങ്ങൾ നാളെക്കായ് 
ഈറനണിയിച്ചു കാതോർത്തു

തളിർ വിരിഞ്ഞ കിനാക്കൾ
തണൽ വിരിച്ചു നിൽക്കും 
താഴമ്പൂ മധു നുകരാനായ് 
താണു ചിറകടിച്ചു ശലഭങ്ങൾ

അകലെ ചക്രവാളത്തിൽ
അമ്പിളി മുഖം അറിയിച്ചു
അനുരാഗ ലോലമാം മോഹം
അലയടിച്ചു ഹൃദയം തുടിച്ചു

നിന്നിലാഴ്ന്നു നിറഞ്ഞിടുമ്പോൾ
നീലാകാശം പോലെ നിത്യമായി,
നിൻ പുഞ്ചിരിയിൽ പാടിത്തുടികൊട്ടി
എൻ പ്രണയഗാനം രാഗാർദമായ്.

ജി.ആർ. കവിയൂർ
10 09 2025
(കാനഡ, ടൊറന്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “