മരച്ചുവട്
മരച്ചുവട്
മരച്ചുവട്ടിൽ കുട്ടികൾ കളി പാടും
ചിരിയുടെ മുഴക്കം കാറ്റിൽ ഒഴുകും
ഇലകളിൽ നിന്നു വെളിച്ചം തൂകും
നിഴൽ വിരിഞ്ഞു മനസ്സ് നിറയും
പൂവിന്റെ മണത്തിൽ സ്വപ്നം വളരും
പക്ഷികളുടെ കൂജനം പ്രഭാതം ഉണരും
ചിറകുകൾ വീശി തുമ്പികൾ പറക്കും
പുഴയുടെ ഒഴുക്ക് മണമേകി വരും
തണൽപോലെ കരുതലായ് നില്ക്കും
കാലത്തിന്റെ സാക്ഷിയായി നിൽക്കും
മണ്ണിൽ ചോര്ന്നു വേർ പതിയും
ജീവിതത്തിന്റെ കഥകൾ ചൊല്ലും
ജി.ആർ. കവിയൂർ
10 09 2025
(കാനഡ, ടൊറന്റോ)
Comments