പ്രണയമേ ( ഗസൽ )
പ്രണയമേ ( ഗസൽ )
മിഴികളിൽ നീ തെളിഞ്ഞു ജ്വലിക്കുന്ന പ്രണയമേ
ഹൃദയത്തിൽ നിന്നും വീണ നാദമായ് മുഴങ്ങും പ്രണയമേ
രാത്രിയുടെ നിശ്ശബ്ദത തൊട്ടുണർന്ന പ്രണയമേ
നക്ഷത്രവെളിച്ചം വഴിതെളിക്കുന്ന പ്രണയമേ
കാറ്റിൽ ഒഴുകുന്ന സുഗന്ധമാകുന്ന പ്രണയമേ
ഓർമ്മകളിൽ നിലാവായ് തെളിയുന്ന പ്രണയമേ
വിരഹത്തിന്റെ തീയിൽ കത്തിനിൽക്കും പ്രണയമേ
സന്ധ്യകളിൽ നിനവായ് തെളിയുന്ന പ്രണയമേ
സ്വപ്നങ്ങളിൽ കണ്ടു ചന്ദ്ര കാന്തമായ് മാറും പ്രണയമേ
ഹൃദയസ്പന്ദനം പോലെ മുഴങ്ങുന്ന പ്രണയമേ
ജീ ആറിൻ വരികളിൽ മുഴങ്ങിത്തുടങ്ങും പ്രണയമേ
ജീവിതം മുഴുവൻ വഴികാട്ടിയാകുക പ്രണയമേ
ജീ ആർ കവിയൂർ
22 09 2025
(കാനഡ, ടൊറൻ്റോ)
Comments