നീല തടാകവും എൻ മനസ്സും
നീല തടാകവും എൻ മനസ്സും
നീല തടാകവും എൻ മനസ്സും
ശാന്തമായ തീരത്ത് ചെരിഞ്ഞു നിൽക്കും
കാറ്റിന്റെ സ്പർശം ഹൃദയം തൊടുന്നു
നിഴലുകൾ വെള്ളത്തിൽ നൃത്തം ചെയ്യുന്നു
ഇന്നു കന്നി മാസം, നാട്ടിൽ നിന്നൊരു കാറ്റ് തലോടി അകന്നു
പൂക്കളുടെ സുഗന്ധം വായുവിൽ ഒഴുകി
ആകാശം നീല മിഴിയിൽ പെയ്യുന്നു
മിന്നുന്ന തിരകൾ സ്വപ്നം പൊഴിക്കുന്നു
പുഴയുടെ ഒഴുക്ക് ഹൃദയം കൊണ്ട് ചേരുന്നു
നക്ഷത്രങ്ങൾ രാത്രി കണ്ണീരിൽ തെളിയുന്നു
ചന്ദ്രകാന്തി ചിറകുകളായ് പറന്നു
സന്ധ്യയുടെ നിറങ്ങൾ നിറവായി നിറക്കുന്നു
എൻ ഉള്ളിലെ കവിത ശാന്തിയായി മൂളുന്നു
ജീ ആർ കവിയൂർ
17 09 2
025
( കാനഡ, ടൊറൻ്റോ)

Comments