രാധക്കു ലഭിച്ച ഭാഗ്യം
രാധക്കു ലഭിച്ച ഭാഗ്യം
രാധക്ക് മാത്രമായ്
രാഗിലഭാവമായ്
രാധാകൃഷ്ണൻ കാളിയായ്
രമ്യമാം കാഴ്ച്ച കണ്ടത്
രാധ മാത്രമല്ലോ ഹരേ കൃഷ്ണ
കാളിയ ഭാവത്തിലും
കണ്ടു തീരുമുടിയിൽ
മയിൽപ്പീലി തുണ്ടും
ഓടക്കുഴലും അരയിൽ
രാധ മാത്രമല്ലോ കണ്ടു
കണ്ണാ നിൻ മായാ വിലാസങ്ങളാൽ
കണ്ടില്ല മായയാൽ അയൻ ഒട്ടുമേ
കലർപ്പില്ലാതെ നിത്യവും നിൻ രൂപം
കാണുവാൻ കൃപ അരുളണേ കണ്ണാ
നിസ്സീമ സ്നേഹത്തിൽ
വീണു നിനക്ക് മുമ്പിൽ
പ്രണയസൂര്യൻ തിളങ്ങി
ഹൃദയത്തിൽ പാഠം പകരും
നക്ഷത്രങ്ങൾ പൂർത്തിയാക്കി
നിന്റെ പാദങ്ങൾ അലങ്കരിക്കും
മധുരഗാനം ഹൃദയമധുരി
ജീവിതം നിറയ്ക്കും കണ്ണാ
ജീ ആർ കവിയൂർ
13 09 2025
( കാനഡ , ടൊറൻ്റോ)
Comments