കാവ്യവേദി
കാവ്യവേദി
വാക്കുകളുടെ തിരശ്ശീലയിലൊളിഞ്ഞു ചിന്തകൾ വിരിയുന്നു,
സ്വപ്നങ്ങളുടെ നടുവിൽ സംഗീതം മൊഴിയുന്നു.
കവിയുടെ മനസ്സിൽ താരാപഥം തെളിയുന്നു,
ഹൃദയത്തിന്റെ താളത്തിൽ വരികൾ ഒഴുകുന്നു.
ചന്ദ്രിക പോലെ ശുദ്ധമായ ശബ്ദം ഉയരുന്നു,
നക്ഷത്രം പോലെ പ്രതീക്ഷകൾ തെളിയുന്നു.
ശ്രോതാക്കളുടെ കണ്ണുകളിൽ പ്രകാശം നിറയുന്നു,
കൈയ്യടികളിൽ സൗഹൃദം തെളിയുന്നു.
വേദിയിൽ സ്നേഹത്തിന്റെ സുഗന്ധം പരക്കുന്നു,
ഓരോ വരിയും ആത്മാവ് തൊടുന്നു.
ജീവിതത്തിന്റെ കഥകൾ കവിതയായി മുഴങ്ങുന്നു,
കലയെന്ന മഹിമ ലോകം മുഴുവൻ അനുഗ്രഹിക്കുന്നു.
ജീ ആർ കവിയൂർ
29 09 2025
(കാനഡ , ടൊറൻ്റോ)
Comments