അലിവിൻ തൃകൈ വെണ്ണ. (കൃഷ്ണ ഭക്തി ഗാനം )
അലിവിൻ തൃകൈ വെണ്ണ. (കൃഷ്ണ ഭക്തി ഗാനം )
അകതാരിൽ നീ മാത്രം
അണയാതെ കത്തുമാ,
അലിവിൻ തൃകൈ വെണ്ണ
അതു നൽകും ആനന്ദം.
പറയാതെ വയ്യ, ഹരേ കൃഷ്ണാ..!
മനസ്സിലെ എല്ലാ കോണിലും
നിന്റെ സാന്നിധ്യം പകരുന്നു ശാന്തി,
സ്വരം പോലെ നീ ഉറങ്ങും ഹൃദയത്തിൽ.
പൂക്കൾ പകരും മധുരം,
കാറ്റിൽ നീ പകരും സുഗന്ധം,
നിശ്ശബ്ദമായ പ്രാർത്ഥനയിൽ
നീ മാത്രം നിലനിൽക്കുമേ, ഹരേ കൃഷ്ണാ..!
ജീ ആർ കവിയൂർ
24 09 2025
(കാനഡ ടൊറൻ്റോ)
Comments