ഏകാന്ത ചിന്തകൾ - 271
ഏകാന്ത ചിന്തകൾ - 271
ശബ്ദത്തേക്കാൾ ശാന്തി ചേർക്കൂ,
നിശ്ശബ്ദം തന്നെ സ്വരം തീർക്കൂ.
മൃദു നദികൾ വഴിയൊരുക്കും,
ക്ഷമ തന്നെ ഇരുട്ട് ഇല്ലാതെയാക്കും.
മേഘം മറച്ചാലും സൂര്യൻ തെളിയും,
യാത്ര എപ്പോഴും തുടർന്നുകൊണ്ടിരിക്കും.
മനം ഉറച്ചാൽ ഭയം മാറും,
സത്യം ഉയർന്ന് പ്രകാശിക്കും.
വാക്കുകൾ മഴപോലെ പൊഴിയും,
ശാന്തി മാത്രം നിലനിൽക്കും.
നിശ്ചലമായ ഹൃദയം തിളങ്ങും,
രാത്രികളിലും ശക്തി നൽകും.
ജീ ആർ കവിയൂർ
11 09 2025
( കാനഡ , ടൊറൻ്റോ)
Comments