തുമ്പി
തുമ്പി
ചെറിയ ചിറകുകൾ പൊൻ വെളിച്ചത്തിൽ തിളങ്ങും,
തണ്ണീർ തിരകളിൽ അലിഞ്ഞു കളിക്കും,
നിറങ്ങൾ പകർന്നു നീലാകാശം ചിരിക്കും,
പുലരി മൗനം അതിൽ സ്വപ്നം തീർക്കും.
മൃദു കാറ്റ് വഴിതിരിച്ചു പറത്തും,
തണുത്ത നീരിൽ പ്രതിബിംബം തീരും,
സൗന്ദര്യം ചുവട് വെച്ചു സഞ്ചരിക്കും,
പ്രകൃതി രഹസ്യം ശാന്തമായി ചൊല്ലും.
മണിപോലെയുള്ള കണ്ണുകൾ ചുറ്റും തിരയും,
നിമിഷങ്ങൾ തൊട്ടാൽ കൈവിടും,
സൂക്ഷ്മ ജീവൻ മാറ്റത്തിന്റെ പാട്ടാകും,
പോവുമ്പോഴും ഓർമ്മകൾ നിലനിൽക്കും
ജി ആർ കവിയൂർ
15 09 2025
(കാനഡ, ടൊറന്റോ)
Comments