നിന്റെ പ്രണയകഥകൾ (ഗസൽ)
നിന്റെ പ്രണയകഥകൾ (ഗസൽ)
മിഴികൾ തേടിയിടുന്നു നിന്റെ പ്രണയകഥകൾ,
മൊഴികൾ പാടിയിടുന്നു നിന്റെ പ്രണയകഥകൾ.
ദുഃഖത്തിന്റെ ചൂടിൽ ഹൃദയത്തിന് നീ ശരണം,
പ്രതീക്ഷയായി മുഴങ്ങുന്നു നിന്റെ പ്രണയകഥകൾ.
കാറ്റിൻ രഹസ്യത്തിൽ നിന്റെ മണം പരന്നു,
വിശ്വം മുഴുവൻ മുഴങ്ങുന്നു നിന്റെ പ്രണയകഥകൾ.
രാത്രി കണ്ണുനീർ ചൊരിഞ്ഞ് പ്രാർത്ഥനയിൽ മുങ്ങി,
നക്ഷത്രങ്ങൾ ചൊല്ലിയിരിക്കുന്നു നിന്റെ പ്രണയകഥകൾ.
“ജീ ആർ” വരികളാൽ ചൊരിഞ്ഞു ഹൃദയമൃദുവിൽ,
ഗസലായ് മാറിയിരിക്കുന്നു നിന്റെ പ്രണയകഥകൾ.
ജീ ആർ കവിയൂർ
29 08 2025, 6:30 am
( കാനഡ , ടൊറൻ്റോ)
Comments