ജന്മം സുകൃതം അമൃതം ..!!
ജന്മം സുകൃതം അമൃതം ..!!
സന്ധ്യാകാറ്റിൽ ശാന്തി നിറയും,
പുഞ്ചിരിയിൽ ലോകം ഉണരും.
കരുണയുടെ തരംഗം ഒഴുകി,
കണ്ണീരിനെ മുത്തായി മാറ്റി.
ഹൃദയത്തിൽ ജ്വാല തെളിച്ചു,
ജീവിതം മുഴുവൻ പ്രകാശം പകർന്നു.
കൈകളിൽ ആലിംഗനസൗരഭം,
നാവിൽ മധുര വചനസംഗീതം.
പാതകളിൽ കരുതലിന്റെ തെളിവ്,
മനസ്സുകളിൽ ശാശ്വത സ്നേഹസ്നാനം.
അമ്മേ അമ്മേ അമൃതാനന്ദമയി തവ
ജന്മദിനത്തിൽ ലോകം സമാധാന പാത യിൽ മുന്നേറട്ടെ
ജീ ആർ കവിയൂർ
27 09 2025
( കാനഡ, ടൊറൻ്റോ)
Comments