അമൃതാനന്ദമയി ശരണം ശരണം

അമ്മേ ശരണം ദേവി ശരണം 
അമൃതാനന്ദമയി ശരണം ശരണം 

കൃപാമയി ദയാവരദായിനി,
ആലിംഗനത്താൽ വേദനകൾ ഒപ്പിയെടുപ്പളേ.
കാലദോഷങ്ങളെ അറിഞ്ഞ്,
സന്തോഷം പകരുന്നവളേ.

അമ്മേ ശരണം ദേവി ശരണം 
അമൃതാനന്ദമയി ശരണം ശരണം 

അഖിലാന്തരാത്മാവിൽ തെളിയുന്ന,
ആനന്ദസാന്നിധ്യം നീ തന്നെയാണ്.
സഹനസാഗരമേ, സ്നേഹഗീതമേ,
സർവേശ്വര രൂപിണി അമ്മേ, ജയിക്ക.

അമ്മേ ശരണം ദേവി ശരണം 
അമൃതാനന്ദമയി ശരണം ശരണം 

അമ്മേ! നിൻ സ്മരണയാൽ ഹൃദയം നിറയുന്നു,
അനുദിനം നാവിൽ നിൻ അമൃതഗാനം.
നിറഞ്ഞു നിൽക്കണേ സൗഖ്യ പ്രദായിനി 
നിനക്കായ്,ഞങ്ങൾ കൈകൂപ്പി പാടി വിളിക്കുന്നെൻ.

അമ്മേ ശരണം ദേവി ശരണം 
അമൃതാനന്ദമയി ശരണം ശരണം 

ജീ ആർ കവിയൂർ
27 09 2025
(കാനഡ , ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “