കനക ദാസന്റെ ഹൃദയം ... ( ഭജന )
കനക ദാസന്റെ ഹൃദയം ... ( ഭജന )
കനക ദാസന്റെ ഹൃദയത്തിൽ നിന്നും
ചുണ്ടുകളിൽ ഒഴുകി വരികളായി പരന്നു
"കൃഷ്ണാ നീ ഭേഗേനെ ബാറോ..." എന്ന്
എൻ വിരലിൽ തുമ്പിലേറുന്ന പോലെ, കണ്ണാ
ഞാനെന്ന ഭാവം അകറ്റി കാണിക്കണേ,
എനിക്കു പണ്ഡിത്യമില്ല, പക്ഷേ എന്റെ ഹൃദയം മുഴുവൻ
നിനക്കായി പാടുന്നു, ഹൃദയസമർപ്പണത്തിലൂടെ, കണ്ണാ
എന്നെ നിന്നിൽ ലയിപ്പിക്കാനായ് പ്രാർത്ഥിക്കുന്നേൻ,
മായലോകത്തിന്റെ കെട്ടുപാടുകളിൽ,
ഇനി ഒരു ജന്മം വേണ്ട, ഭഗവാനേ,
എന്റെ എല്ലാ ആശയങ്ങളും, എല്ലാ സ്വപ്നങ്ങളും
നിന്റെ ചിന്താനുഭൂതിയിൽ ലയിക്കട്ടെ… ഹരേ കൃഷ്ണാ
ജീ ആർ കവിയൂർ
19 09 2025
( കാനഡ, ടൊറൻ്റോ)
Comments