വിജയദശമി ഭജനം

വിജയദശമി ഭജനം

വിശ്വ വിജയമേ, വർണ്ണ വിജയദശമി,
വിശ്വാസത്തിന് ആശ്വാസ ശ്വാസമേ.
സ്നേഹവും ധർമവും നിറഞ്ഞു നിൽക്കും,
സത്യത്തിൻ്റെയും ധീരതയുടെ ജയമേ.

രാവണന്റെ അഹങ്കാരം ഇല്ലാതാക്കി,
രാമന്റെ ധീരത ആശങ്കകൾ അകറ്റും.
ഭക്തരുട മനസ്സിൽ ശക്തി പകരും,
സുധീരമാം ആഘോഷമേ വിജയദശമി.

സ്നേഹവും കരുണയും പകരും ഹൃദയത്തിൽ,
ധീരതയുടെയും ആത്മാവിന്റെ സന്മാര്ഗത്തിൽ.
ആഹ്ലാദം നിറഞ്ഞു മുഴങ്ങുന്ന ദിനമേ,
വിശ്വ വിജയമേ, വർണ്ണ വിജയദശമി.

ത്യാഗവും നീതിയും ധീർമ്മവും നയിച്ചു,
ദുർഗാദേവി കരുണാ പൂർണ്ണയായി.
അസുര നിഗ്രഹം നടത്തിയ ദിനമേ,
വിശ്വ വിജയമേ, വർണ്ണ വിജയദശമി.

ജീ ആർ കവിയൂർ
29 09 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “