ആക്ഷേപ ഹാസ്യ ഓണപ്പാട്ട്

ആക്ഷേപ ഹാസ്യ ഓണപ്പാട്ട് 

ഓണമോണം, തിരുവോണം,
ഓഫറുകളായി വന്നു പോണം,
ഡിസ്കൗണ്ട് കാശിൻ രാജ്യം
പവർപോയിന്റിൽ മാത്രം കാണും!

മാവേലിക്ക് വേലി കെട്ടി
മാവിലേറ്റി നിർത്തുന്നു,
മലയാളമേ നിന്നെ,
സമഭാവനയിൽ വിട്ടു പോന്നു.

മാവേലിതൻ പേരിൽ
കടയുണ്ടാക്കി ഒഴികെ
പാവപ്പെട്ടവർ പട്ടിണിയിൽ
പാർട്ടിക്കൂട്ടരോ മറു പാർട്ടിയിൽ..

ഓണമോണം, തിരുവോണം,
ഓഫറുകളായി വന്നു പോണം,
ഡിസ്കൗണ്ട് കാശിൻ രാജ്യം
പവർപോയിന്റിൽ മാത്രം കാണും!

മാവേലി വന്നിടത്തോളം
പോസ്റ്ററുകളിൽ ചിരിപ്പൂ
"ചതിയുമില്ലാ കാലം " എന്ന്
 മൈക്കിലൂടെ ആവേശം.

കടക്കെണിയും കട്ടവരും
കൂട്ടിനൊത്തു നടപ്പാണ്!
സത്യവും നീതിയും
ഗുഡ് വിൽ സ്റ്റോറിൽ
തീരെ വിലക്കുറവ്!

ഓണമോണം, തിരുവോണം,
ഓഫറുകളായി വന്നു പോണം,
പാവങ്ങളുടെ കണ്ണുനീരും
“ഓണം സ്പെഷ്യൽ” ആയി മാറും!

ജീ ആർ കവിയൂർ
28 08 2025
( കാനഡ , ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത