അമ്മയുടെ കരങ്ങൾ..( ഗാനം)
അമ്മയുടെ കരങ്ങൾ..( ഗാനം)
അമ്മയുടെ കരങ്ങൾ തൊട്ടു
യാഥാർത്ഥ്യം നമ്മെ കാണിച്ചു
സ്വപ്നങ്ങൾ തുറന്നുനിൽക്കുന്ന
ജീവിതവഴികൾ തെളിച്ചു
(അമ്മയുടെ കരങ്ങൾ ...)
രാവുറങ്ങുന്ന നേരത്ത്
കനവുണരുന്ന വേളയിൽ
കാലത്തിന്റെ കോലായിൽ
കാണാത്ത കാഴ്ചകൾ കണ്ടു
(അമ്മയുടെ കരങ്ങൾ ...)
മുന്നേറുമ്പോൾ ഓർക്കുക
മുൻപേ പോയവരാരും
മടങ്ങി വന്നു പറഞ്ഞില്ല
സ്വർഗ്ഗനരകങ്ങളുടെ കഥകൾ
(അമ്മയുടെ കരങ്ങൾ ...)
കണ്ണുനീരിൻ തുളസിയിൽ നനഞ്ഞു
പുതിയൊരു ജീവൻ വളർന്നു
ദുഃഖത്തിൻ മഞ്ഞിൽ പോലും
സ്നേഹത്തിന്റെ സൂര്യൻ തെളിഞ്ഞു
(അമ്മയുടെ കരങ്ങൾ ...)
ജീ ആർ കവിയൂർ
18 09 2025
(കാനഡ , ടൊറൻ്റോ)
Comments