നിൻ വാർത്തകളില്ല പ്രിയതേ (ഗസൽ)
നിൻ വാർത്തകളില്ല പ്രിയതേ (ഗസൽ)
നിൻ വാർത്തകളില്ല പ്രിയതേ,
നിൻ സ്മരണകളിലെ ചുംബനം പ്രിയതേ.
ഓരോ വഴിയിലും തിരയുന്നു ഞാൻ,
നിന്‍റെ ചിരിയുടെ അനുരണം പ്രിയതേ.
കത്തുകളും വാക്കുകളും നഷ്ടമായി,
മിഴികളിൽ നിറവാർന്ന നിൻ സ്വപ്നം പ്രിയതേ.
ഹൃദയത്തിൽ പൂത്ത വസന്തങ്ങൾ,
ഇന്നുമുണരുന്നു വേനലിൽ പ്രിയതേ.
“ജീ ആർ” മൂളുന്നു ഇപ്പോഴും,
നിൻ പേരിൽ എഴുതിയ ഗാനം പ്രിയതേ.
ജീ ആർ കവിയൂർ
26 09 2025
(കാനഡ , ടൊറൻ്റോ)
Comments