അലങ്കാരനാം പൊട്ടൻ തെയ്യം (ഗാനം)

അലങ്കാരനാം പൊട്ടൻ തെയ്യം (ഗാനം)

(ചാണ്ട് താളം – മുഴക്കത്തോടെ)

പൊലിക പൊലിക പൊലിക ജനമേ...
പരദൈവം പൊലിക കാപ്പന്ത പൊലിക...

പുലർച്ചയിലൊരു തടസ്സമായി,
പുളിങ്ങോമിൻ വഴിയരികിൽ,
പൊട്ടൻ വേഷമണിഞ്ഞ് നിന്നു,
ശങ്കരനെ തടഞ്ഞു നിർത്തി.

ആരു മാറണം
ദേഹമോ ദേഹിയോ ?
ജഡമോ ആത്മനോ?
സർവ്വവ്യാപി ആത്മാവിന്നാവില്ല മാറാനതനശ്വരമത്രെ!

“നാങ്കളെ കൊത്തിയാലും,
നിങ്ങളെ കൊത്തിയാലും,
ചോര ചുവന്നുതന്നെ,
സത്യം മുഴങ്ങുന്നു!”

ആറു കടന്നാൽ അക്കരെ,
ആനന്ദവാനെ കാണും എന്നു.
ശങ്കരൻ കണ്ടു, തിരിച്ചറിഞ്ഞു,
മുന്നിൽ പൊട്ടനല്ല, ശിവനത്രേ!

ഹരഹര ശങ്കരാ, ജയ ജയ ശങ്കരാ...
പൊട്ടൻ വേഷമേ, പരശിവൻ രൂപമേ...

കാൽക്കൽ വീണു ഭക്തിയോടെ,
ശങ്കരൻ നടന്നു പീഠത്തിലേക്ക്.
അഹങ്കാരം വിട്ടു പൊങ്ങിയിതു,
ദിവ്യകഥയായ് മാറിനിന്നു.


പിൽക്കാലത്തു പൊട്ടൻ ദൈവം,
ജനഹൃദയത്തിൽ പൊങ്ങി വന്നോൻ,
പാട്ടുപാടി, വേഷമണിഞ്ഞ്,
മലയാളം മുഴുവൻ ഏറ്റുപാടി!

പൊലിക പൊലിക പൊലിക ജനമേ...
പരദൈവം പൊലിക കാപ്പന്ത പൊലിക...


ജീ ആർ കവിയൂർ
20 09 2025 
(കാനഡ ടൊറൻ്റോ)



Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “