നിൻ കണ്ണുകളുടെ തിളക്കം”
നിൻ കണ്ണുകളുടെ തിളക്കം”
നിൻ്റെ കണ്ണുകളിൽ കണ്ടൊരു തിളക്കം
നക്ഷത്രങ്ങൾ ഭൂവിൽ ഇറങ്ങി വന്നതുപോലെ
നവരത്നങ്ങൾ പിറവി കൊണ്ടതുപോലെ
നളിനമുഖി നിൻ സൗന്ദര്യമെന്നെ മോഹിതനാക്കുന്നു
പൂമലർ പോലെ നിൻ സ്നേഹം വിരിയുന്നു
മനസ്സിലെ ഒളിഞ്ഞ മാധുര്യം ഉണരുന്നു
കാറ്റിൽ പരന്ന സുഗന്ധം നിൻ ഓർമ്മകൾ തേടുന്നു
രാത്രി നിലാവിൽ എൻ ഹൃദയം പാടുന്നു
മഴക്കിരണങ്ങൾ നിൻ ചുണ്ടിൽ തിളങ്ങുന്നു
സ്വപ്നങ്ങളിൽ നിന്റെ സാന്നിധ്യം കുളിർ കോരുന്നു
എന്നും ഞാൻ നിന്നെ തേടി അലയുന്നു
മറക്കാനാവില്ല നിന്നെ ഒരിക്കലും
ജീ ആർ കവിയൂർ
16 09 2025
( കാനഡ , ടൊറൻ്റോ)
Comments