ആത്മീയ ഭജന
ആത്മീയ ഭജന
മൃദുല വികാരങ്ങൾ മയങ്ങി ഉണർന്നു,
ആത്മീയ ഭാവത്തിൻ സാന്ദ്രതയേറി.
ഹൃദയ ദ്വാരങ്ങൾ തുറന്നു വീണപ്പോഴെ,
ഭഗവാന്റെ സ്മരണയിൽ സ്വയം മറഞ്ഞു.
പുലരിയുടെ കനവിൽ പ്രാർത്ഥന മുഴങ്ങി,
സ്നേഹത്തിന്റെ മണിമേഘം പരന്നു തെളിഞ്ഞു.
നാദരാഗം പൂക്കളായ് വിരിഞ്ഞു,
ഭക്തിഗാനമായി മനസ്സിൽ നിറഞ്ഞു.
കൃപയുടെ ഒഴുക്കിൽ ആത്മാവ് മുങ്ങി,
ശാന്തിയുടെയും സമാധാനത്തിൻ പ്രഭ തെളിഞ്ഞു.
ധ്യാനവും ഭക്തിയും കൈകോർക്കുമ്പോൾ,
ജീവിതം ദിവ്യമായി പൂത്തുലഞ്ഞു.
ജീ ആർ കവിയൂർ
02 09 2025
( കാനഡ , ടൊറൻ്റോ)
Comments