ഏകാന്ത ചിന്തകൾ - 273
ഏകാന്ത ചിന്തകൾ - 273
അനുഭവം തുറന്നിടും വഴി,
ജീവിതം കാണിക്കും വെളിച്ചമിളക്കി.
വേദനയിൽ തെളിയും സത്യങ്ങൾ,
ഹൃദയത്തിൽ പാകുന്ന പാഠങ്ങൾ.
വീഴ്ച പോലും സംഗീതമാകും,
ദുർബലൻ ശക്തിയാകും.
അവസാനമില്ല ജീവിതപാഠശാല,
ഓരോ വഴിത്തിരിവിൽ പഠിപ്പിക്കലാ.
ഭൂമിയമ്മ തന്നെ ഗുരുവാകുന്നു,
പകരുന്നു സഹനം ധൈര്യം ജ്ഞാനം.
ഏറ്റവും വലിയ അധ്യാപകൻ നീ,
നിന്റെ യാത്ര തന്നെ ഗുരുത്വം വീശി.
ജി ആർ കവിയൂർ
15 09 2025
(കാനഡ, ടൊറന്റോ)
Comments