തോളോട് തോൾ ചേർന്ന്
തോളോട് തോൾ ചേർന്ന്
തോളോട് തോൾ ചേർന്ന് അവർ ഇന്നും നിലനിൽക്കും,
ദുഃഖത്തിലും സന്തോഷത്തിലും ഒരുമയായി നടക്കും.
വിറയുന്ന കൈകൾ സ്നേഹത്തോടെ ചേർന്നു,
ഹൃദയമിടിപ്പിൽ പ്രണയത്തിന്റെ താളം തെളിഞ്ഞു.
ഒരാൾ എഴുന്നേൽക്കാൻ ബുദ്ധിമുട്ടുമ്പോൾ മറ്റെയാൾ കരം നീട്ടും
ഒരുമിച്ച് ഉയരും കാലത്തിന്റെ പഴയ സഖ്യങ്ങൾ പോലെ.
കണ്ണുകളിൽ ഇപ്പോഴും സൗമ്യജ്വാല തെളിഞ്ഞു,
ഓർമ്മകൾ ചൊല്ലുന്നു പ്രിയമായ പേരുകൾ.
ചുവടുകൾ ക്ഷയിച്ചാലും ആത്മാവ് ഉറച്ചു,
പ്രതീക്ഷ പാടുന്നു കാലാതീത ഗാനം.
മങ്ങിയ ദിനങ്ങളിലും കൊടുങ്കാറ്റിലും,
ഒന്നായി നടന്നു പരസ്പരം ലാളിക്കുന്നു.
ജീ ആർ കവിയൂർ
09 09 2025
( കാനഡ , ടൊറൻ്റോ)
Comments