കടൽച്ചിറക്

കടൽച്ചിറക്

തിരകളുടെ മുകളിൽ സ്വപ്നം പറന്നു,
നിറങ്ങളുടെ ആകാശം കണ്ണിൽ തെളിഞ്ഞു.

ഉപ്പ് മണൽത്തീരത്ത് പാദങ്ങൾ പതിഞ്ഞു,
കാറ്റിന്റെ രാഗത്തിൽ മനസ്സ് നിറഞ്ഞു.

മീനുകളുടെ കൂട്ടം വെള്ളത്തിൽ ചുറ്റി,
പാതാളത്തിലെ കഥകൾ ശബ്ദമായി പൊങ്ങി.

സന്ധ്യയുടെ പൊൻമിഴികൾ കരയിൽ വീണു,
ചന്ദ്രികയുടെ തെളിച്ചം കടലിൽ തിളങ്ങി.

അലയോടൊപ്പം യാത്രകൾ തീർന്നു,
നിഴലുകളിലൂടെ ഓർമ്മകൾ വീണു.

നീണ്ടുയരുന്ന ചിറകുകൾ സ്വാതന്ത്ര്യം കണ്ടെത്തി,
ജീവിതത്തിന്റെ പാട്ടുകൾ തിരമാലയായി മുഴങ്ങി.

ജീ ആർ കവിയൂർ
29 09 2025
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “