കൃഷ്ണ ഭക്തിഗാനം
കൃഷ്ണ ഭക്തിഗാനം
പല്ലവി
ആർക്കും തോന്നാത്തൊരിഷ്ടം,
അതു നിന്നോടുമാത്രമായിഷ്ടം.
അമ്പാടിയിൽ തുള്ളിനടന്നൊരിഷ്ടം,
ആയർക്കുലത്തിനും നിന്നോടുമെനിക്ക്,
മധുരമാമിഷ്ടം, കണ്ണാ..!
ചരണം 1
മുരളികയുടെ നാദം മുഴങ്ങുമ്പോൾ,
മധുരം നിറയുന്നു ഹൃദയത്തിലോർത്ത്.
യമുനാതീരത്തു കൃഷ്ണാ നീ വന്നാൽ,
ഗോപികൾ പാടും സ്നേഹഗാനമേ.
മധുരമാമിഷ്ടം, ഹൃദയത്തിലിഷ്ടം, കണ്ണാ..!
ചരണം 2
കണ്ണേ നീ ബാലഗോപാലാ,
പാലാഴി കുളിർക്കുന്ന ബാലാ.
ഭക്തർ ഹൃദയം നിറച്ച് വിളിക്കും,
“ഗോവിന്ദാ! മാധവാ! കൃഷ്ണാ കണ്ണാ!”
എല്ലാവർക്കും മധുരമാമിഷ്ടം, കണ്ണാ..!
ജീ ആർ കവിയൂർ
22 09 2025
(കാനഡ, ടൊറൻ്റോ)
Comments