ഹൃദയതീരത്ത് നീ
ഹൃദയതീരത്ത് നീ
പുഴയാം വേനലിൽ നിന്നെ
പൂത്ത് കൊഴിഞ്ഞ ചില്ലയായ്
പുതു മഴയുടെ പൊടി മണമായ്
പൂത്ത് ഉലയും കാറ്റിൻ്റെ തലോടലായ്
പുണരാൻ കൊതിയോടെ ആർത്ത്
പതഞ്ഞു പൊന്തി പഞ്ചാര മണലിൽ
പെട്ടന്ന് വന്നു പോകും ആഴിയുടെ മനസ്സ്
പൂവിരിയും പോലെ നോക്കി നിന്നു കവി
മിഴിയാലൊഴുകുന്ന ഗാനമായ്
ഹൃദയതീരത്ത് നിറഞ്ഞു നിന്നു
ഓർമ്മയായി വിരിഞ്ഞൊരു സ്വപ്നം
മൗനമായി വീണ്ടും പിറന്നു വന്നൂ
കൈകളാൽ പിടിച്ചു നിർത്തുവാൻ
കാലം തന്നില്ലൊരു വഴിയെങ്കിലും
ഹൃദയത്തിൽ തങ്ങുന്ന സ്നേഹമായി
എന്നുമെന്നേക്കും നീ എന്റെ കവിതയായി
ജീ ആർ കവിയൂർ
12 09 2025
( കാനഡ , ടൊറൻ്റോ)
Comments