ജീവിത പാതയോരത്ത്
ജീവിത പാതയോരത്ത്
ആകാശ താരകങ്ങൾ പുഞ്ചിരിച്ചു
അരുണോദയം സാക്ഷിയായി
ജീവിത പാതകൾ നീണ്ടു നിവർന്നു
ജൈത്ര യാത്ര മെല്ലെ തുടരുകയായ്
വിജയ പരാജയങ്ങൾ വന്ന് പോകുമ്പോൾ
ബന്ധങ്ങൾ ബന്ധനമായ് മാറിടുമ്പോൾ
അനുഭവങ്ങൾ സാക്ഷിയായ് തുടരുന്നു
ജീവിത രേഖ തേടും നേരം മൗനം മാത്രം
കാലം ഒഴുകി മുന്നോട്ടെ കടന്നു
നിശ്ശബ്ദതയിൽ പ്രതീക്ഷ വിരിഞ്ഞു
വേദനകളെല്ലാം വസന്തം പോലെ
പുതിയ സ്വപ്നങ്ങൾ പാതയിൽ വിരിയുന്നു.
ജീ ആർ കവിയൂർ
07 09 2025
(കാനഡ, ടൊറൻ്റോ)
Comments