ചുവന്ന കുടക്കീഴിൽ
ചുവന്ന കുടക്കീഴിൽ
ചുവന്ന കുടക്കീഴിൽ നിഴലോടൊപ്പം,
ടൊറൊന്റോയിൽ ഞങ്ങൾ ഇരിക്കുന്നു സമ്മാനം പോലെ.
ആഗ്രഹം ചുരുങ്ങിയത്, ഹൃദയം നിറയെ,
ഫ്രെഞ്ച് ഫ്രൈസും ഡയറ്റ് കോകുമേ ചേർന്നാൽ മതിയേ.
നഗരം മുഴങ്ങുന്നു, കാറുകളുടെ സംഗീതം,
എന്നാലും മനസ്സ് നിറയും സമാധാനം.
കയ്യിൽ കൈ ചേർത്തു, സ്നേഹത്തിന്റെ തണലിൽ,
ഈ ബെഞ്ച് തന്നെയാകുന്നു നമ്മുടെ വീട് ഇന്ന്.
ജി ആർ കവിയൂർ
15 09 2025
(കാനഡ, ടൊറന്റോ)

Comments