ഓർമ്മ പെയ്യത്ത്

ഓർമ്മ പെയ്യത്ത് 

ഓർമ്മകളായിരം ഉമ്മവച്ചു ഉണർത്തും
ഓമൽ നിമിഷങ്ങളെ ഓടിയകലുന്നുവോ
ഓണവുംവിഷുവും തുമ്പയും തളസിയും ഓജസ്സുണർത്തി കർണികാരവും മലരുന്നു 

പെരുനാൾ പാട്ടിൻ സ്വരത്തോടു ചേർന്ന്
പെരുമഴയായി സന്തോഷം പെയ്തിരുന്നു
കാലം കൊടുത്തു പോയ പഴയ ചിത്രങ്ങൾ
കണ്ണീരിളകുന്ന ഹൃദയത്തിൽ തെളിയുന്നു.

മുല്ലപ്പൂ മണം നിറഞ്ഞ മുറ്റത്തോളം
മുത്തശ്ശിയുടെ കഥകൾ ജീവിച്ചിരുന്നത്
കൈകോർത്ത് ഓടിയ ബാല്യകാലങ്ങൾ
കാറ്റിൻ ചിറകിൽ പാറി പറന്നു പോയി 

മധുര യൗവന പൂത്തുണർന്നപ്പോൾ
പ്രണയ താളം ഹൃദയത്തിൽ മുഴങ്ങിയത്
വെള്ളിവീഴാമനസ്സു കാലത്തിനൊഴുക്കിൽ
ജീവിത വഞ്ചിയിന്നും മോഹകടലിൽ...

ജീ ആർ കവിയൂർ
07 09 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “