രാധാമാധവ നിത്യപ്രേമം
രാധാമാധവ നിത്യപ്രേമം
കൃഷ്ണനാട്ടത്തിന് കിരീടം ചൂടിയപ്പോൾ
കണ്ണാ ഞാൻ യദുകുലത്തിലെത്തി
കണ്ണൻ്റെ രാധയായ് മാറിയല്ലോ ഹരേ
കർണ്ണങ്ങളിൽ മുരളികയുടെ മധുരമറിഞ്ഞു
വൃഷഭാനുമകളായ് ഞാൻ പൂന്തോട്ടത്തിൽ
വന്നു തേടിയപ്പോൾ നീ നിലാവായെത്തി
വൈണവ രാഗത്തിൽ പാടി നീ തന്നെയോ
ഹൃദയത്തിൻ മടിത്തട്ടിൽ സ്നേഹമൊഴിച്ചു
രാധാമാധവ പ്രേമം നിത്യസത്യമായ്
ലോകത്തിനൊരാശ്വാസം ദിവ്യസംഗമം
ഹൃദയങ്ങളിൽ നിറയുന്ന അമൃതഗാനം
സദാ ജപിക്കുമേ, ഹരിനാമ സ്മരണം
ജീ ആർ കവിയൂർ
19 09 2025
( കാനഡ, ടൊറൻ്റോ)
Comments