ശബ്ദമേള
ശബ്ദമേള
മഴവില്ലിൽ തെളിഞ്ഞു നിറങ്ങൾ,
പുലരിയിൽ കേട്ടു കിളികളുടെ ശബ്ദങ്ങൾ.
ചെണ്ട മുഴങ്ങി നിലാവിൻ വഴിയിൽ,
വെണുഗാനം വീണു കാറ്റിൻ ചിറകിൽ.
തന്തി വീണ മൃദുവായ് മുഴങ്ങി,
രാഗങ്ങൾ മേഘത്തിൽ പരന്നു ഒഴുകി.
താളത്തിന്റെ നടുവിൽ നൃത്തം തെളിഞ്ഞു,
സ്വപ്നങ്ങളിൽ സംഗീതം നിറഞ്ഞു.
സംഗതി ചേർത്ത് സ്വർണം നെയ്തു,
ശാന്തിയിൽ പൂത്തു വരികൾ വിരിഞ്ഞു.
ഗാനം തീയായി വെളിച്ചം പകർന്നു,
ഹൃദയങ്ങൾ ചേർന്നു കാലം മറഞ്ഞു.
ജീ ആർ കവിയൂർ
22 09 2025
(കാനഡ ടൊറൻ്റോ)
Comments