ഹൃദയം തൊട്ടുപോയി (ഗാനം)
ഹൃദയം തൊട്ടുപോയി (ഗാനം)
ഒരു വരവ് ഹൃദയം തൊട്ടുപോയി,
വിരലുകളിൽ കവിതയായി പൂത്തുപോയി.
മിഴികളിൽ മഴവില്ലായ് നിറം പരത്തി,
സ്വപ്നങ്ങളിൽ പുതുവൈഭവം തീർത്തുപോയി.
ശ്വാസത്തിലെ സുഗന്ധമായി വീശിയപ്പോൾ,
മനസ്സിന്റെ വഴികളിൽ ഗാനം ഉറച്ചുപോയി.
പൂവിതളിൽ പെയ്തു വന്നൊരു തുള്ളിപോലെ,
മൃദു സ്പർശം ഓർമ്മയായി മാറിപ്പോയി.
കാറ്റിന്റെ സംഗീതം മിഴികളിൽ നിറഞ്ഞു,
രാഗമായി ഹൃദയം മുഴുവൻ ചേർന്നുപോയി.
ഓരോ നിമിഷവും ഓർമ്മയായി തെളിഞ്ഞു,
ജീ ആർ എഴുതിയ വരികൾ താളമാക്കി ചേർത്തുപോയി.
ജീ ആർ കവിയൂർ
24 09 2025
(കാനഡ, ടൊറൻ്റോ)
Comments