ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ( ഭക്തി ഗാനം)

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ( ഭക്തി ഗാനം)

സൂര്യനും ചന്ദ്രനുമൊരുപോലെ
ഉദിച്ചുണർന്നു മനോഹരമായ്
നിൽക്കുമിടത്തല്ലോ അമ്പടി
അതു തന്നെയല്ലോ ഗുരുവായൂർ

അവിടല്ലോ ഗോപചന്ദ്രനാം
ഗോപാലകൃഷ്ണനാം സാക്ഷാൽ
ഗുരുവായൂരപ്പൻ ഉണര്ന്നു
ലീലകളാടുന്നു, കണ്ടു
വിസ്മൃതിയിലാണ്ടു

ഗോപികളും ഗോപാലവൃന്ദങ്ങളും
നിത്യമാനന്ദനൃത്തം വെക്കുന്നു
ആ ദൃശ്യം ഹൃദയത്തിൽ നിറഞ്ഞു
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

ജീ ആർ കവിയൂർ
05 09 2025
( കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “