Wednesday, July 13, 2016

“ സുപ്രഭാതം “

“ സുപ്രഭാതം   “

പ്രഭാത രശ്മികള്‍
മുട്ടിവിളിച്ചു
എന്‍ അടഞ്ഞ മിഴികളില്‍
മൃദുലമായ കാറ്റ്
മുടിയിഴളെ നൃത്തം വെപ്പിച്ചു
എന്‍ മുഖത്തെക്കു .
കിളികള്‍ പാടി
കാതുകള്‍ക്ക്  സ്വാന്തനം
പ്രഭാത ഗാനമായി
എന്‍ മനസ്സിനെയും
ശരീരത്തെയുമുണര്‍ത്തി
രാവിന്‍ സ്വപ്നത്തിന്‍ ഓര്‍മ്മകള്‍
ചുംബന ശീല്‍ക്കാരമായി
നിന്‍ നിശ്വാസവും
വെയിലേറ്റു ഉണര്‍ന്നു
കണ്മിഴിച്ചു വീണ്ടുമൊരു
പുതു ഉണര്‍വ് തരും
സുപ്രഭാതം



1 comment:

Cv Thankappan said...

നന്നായി വരികള്‍
ആശംസകള്‍