അനന്തപ്രേമം പകരുന്ന കാർത്തികേയൻ(ഭജന )
അനന്തപ്രേമം പകരുന്ന കാർത്തികേയൻ
(ഭജന )
എത്ര കീർത്തിച്ചാലും മതി വരില്ലല്ലോ
കാർത്തികേയൻ്റെ നാമങ്ങളത്രയും
പളനിമലകളിലേ നിറയുന്ന ശോഭയിൽ
നിൻരൂപം ദർശിക്കുമ്പോൾ മനസ്സിലൊരു സുഖം
വീരഗണസേനാ സഖേ നീ തന്നെയോ
അനന്തശക്തിയോടെ കാവൽ വഹിക്കുന്നവൻ
മയലിൻ പുറമേറി
കൈകളിൽ വേലും ശൂലവും ഉയർത്തി
ദുഷ്ടശത്രുക്കളെ അകറ്റി ഞങ്ങളെ സംരക്ഷിക്കുന്നു
പർവ്വതശ്രേതങ്ങളിൽ നിന്നേ ഉയർന്നതു
പവിത്രജലങ്ങളിൽ സ്നാനമൊടു ചേർന്നതു ഭക്ത രക്ഷ ചെയ്യുവാൻ
ഇളകിടുമാന്ന പുരികങ്ങളും വള്ളി മണാളാ
നിൻ കൃപയല്ലോ
നിലാവിൽ ചിറകുപിടിച്ചിട്ടൊരു ഗംഭീരൻ
പൂജാരികളുടെ ഹൃദയം നിറയ്ക്കുന്ന ദിവ്യൻ
അഷ്ടഭുജനായി നിൽക്കുമ്പോൾ മനസ്സിൽ
നിത്യമായി നിന്റെ സ്മരണ ആനന്ദം പകർന്നു
ജീ ആർ കവിയൂർ
18 09 2025
( കാനഡ , ടൊറൻ്റോ)
Comments