ശ്യാമ മേഘം പുഞ്ചിരിച്ചു ( ലളിത ഗാനം)

ശ്യാമ മേഘം പുഞ്ചിരിച്ചു ( ലളിത ഗാനം)

ശ്യാമ മേഘങ്ങൾ പുഞ്ചിരി തൂകിയ നേരം
വൃന്ദാവന നികുഞ്ചങ്ങൾ പോയ് മറഞ്ഞു
മുരളിക മെല്ലെ മോഹന വർണ്ണങ്ങൾ മൂളി 
മയൂരങ്ങൾ പീലിവിടർത്തിയാടി സുന്ദരം

കമലദളങ്ങൾ വിരിഞ്ഞു ഗഗനവീഥിയിൽ
കിന്നരികൾ സ്വര രാഗഗാനമൊഴുക്കി 
ഗോപികമാരുടെ കണ്ണിൽ നിറഞ്ഞു ഭാവങ്ങൾ
ഗോവിന്ദ നാമം ജപിച്ചു മനമതിലാനന്ദം

ചന്ദനവനത്തിൽ സുഗന്ധം പകർന്നപ്പോൾ
ചാരുതയാൽ ചെവിയാട്ടി നിന്നു ഗോവൃന്ദം
 ചിത്ര പതംഗങ്ങൾ ചിറകടിച്ചുയർന്നു
ചക്രധരൻ വന്നു കരുണ ചൊരിഞ്ഞു 

ജീ ആർ കവിയൂർ
03 09 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “