കണ്ണൻ്റെ നാമം (ഭക്തിഗാനം)
കണ്ണൻ്റെ നാമം (ഭക്തിഗാനം)
നെഞ്ചുരുകും പോലെ അല്ലോ
നിൻ പുഞ്ചിരി വെണ്ണ കണ്ണാ,
കണ്ണൊന്നു ഭക്തൻ്റെ നിറഞ്ഞാൽ
കണ്ണാ നിന്നാലാകുമോ സഹിക്കാൻ.
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
മണി നാദത്തിലും മണിവർണ്ണ നിൻ നാമം,
മേഘത്തിൻ നിറമാർന്നവനെ കാർവർണ്ണ
മനസ്സിൻ്റെ നോവ് അകറ്റുക കരുണാകര.
ആർത്തി നിറഞ്ഞ പ്രാർത്ഥനയിൽ
ആശ്വാസമായി നീ വരുമോ,
നിറമണിഞ്ഞ ദിവ്യ രൂപം
നിത്യാനന്ദം പകർന്നു തരണമേ.
കലികാലത്തു നിൻ മഹിമ സ്മരണയിൽ
കഷ്ടപാശങ്ങൾ എല്ലാം ദൂരമാകും,
ഭവഭയത്തിൽ മുങ്ങിയ ഹൃദയങ്ങളിൽ
മുക്തിദായകനായി നീ തെളിയുന്നു.
ജീ ആർ കവിയൂർ
17 09 2025
(കാനഡ, ടൊറൻ്റോ)
Comments