മണലില്‍ എഴുതി കഥ ( ഗസൽ)
മണലില്‍ എഴുതി കഥ ( ഗസൽ)
മണലില്‍ എഴുതി ഒരു കഥയായി മാറി ജീവിതം
കണ്ണീര്‍ ചേര്‍ത്ത് കേട്ടു പറയപ്പെടുന്ന കഥയായ ജീവിതം
ചന്ദ്രപ്രഭയിലുള്ള ഒറ്റപ്പെട്ട നിശ്ബ്ദതയുടെ ആഴം
ഓരോ കടവിലും വിരിഞ്ഞ ഓര്‍മകളുടെ ജീവിതം
നിശബ്ദതയില്‍ മുഴങ്ങുന്ന പിഴുതുപോയ കഥകള്‍
ഹൃദയത്തില്‍ ഒളിഞ്ഞിരിക്കുന്ന ജീവിതം
കണ്ണീരിലെ നിമിഷങ്ങളില്‍ മുങ്ങിയ എല്ലാ സ്വപ്നങ്ങള്‍
വാക്കുകളില്‍ തെളിച്ചം, ഹൃദയത്തില്‍ തണല്‍ നിറഞ്ഞ ജീവിതം
കാലത്തിന്റെ ചൂടില്‍ മുള പൊട്ടിയൊഴുകുന്ന ഹൃദയമിടിപ്പുകള്‍
ഓരോ നിമിഷത്തിലും സ്പര്‍ശിക്കുന്ന ജീവിതം
ജി ആര്‍ എന്ന പേരില്‍ മുഴങ്ങുന്ന ഒറ്റപ്പെടല്‍
ഓരോ ശബ്ദത്തിലും കാണുന്ന നമ്മുടെ പഴയ ജീവിതം
ജീ ആർ കവിയൂർ
21 09 2025
(കാനഡ ടൊറൻ്റോ)
Comments