പൂമ്പാറ്റ
പൂമ്പാറ്റ
പൂക്കളുടെ ചിറകിൽ നിറങ്ങൾ പകരുന്നു,
വെയിലിൻ തണുപ്പിൽ നൃത്തം തുടങ്ങുന്നു.
മുകിലുകൾക്കപ്പുറം സ്വപ്നം പറക്കുന്നു,
കാറ്റിൻ താളത്തിൽ മാധുര്യം മുഴങ്ങുന്നു.
തുമ്പികളുടെ കൂട്ട ചിരി ചിതറുന്നു,
ചിറകിൻ സ്പർശത്തിൽ സുഗന്ധം ഉയരുന്നു.
തോട്ടത്തിലെ വഴികൾ പ്രകാശം വിതറുന്നു,
കുമുദിനികളുടെ മണം മനസ്സിൽ നിറയുന്നു.
പ്രകൃതിയുടെ സംഗീതം കവിതയാകുന്നു,
പ്രഭാതത്തിലെ മിഴി പ്രതീക്ഷ തീർക്കുന്നു.
പച്ചപ്പിൻ കനലിൽ സൗന്ദര്യം വിരിയുന്നു,
ജീവിതത്തിൻ ഗാനം പുതുമയായി മുഴങ്ങുന്നു.
ജീ ആർ കവിയൂർ
29 09 2025
(കാനഡ , ടൊറൻ്റോ)
Comments