പൊൻപൂവ്
പൊൻപൂവ്
പൊൻപൂവ് തളിർക്കുന്നു പ്രഭാതത്തിൽ,
മൃദുവായി തെളിയും വയൽപ്പുറങ്ങളിൽ.
തളിരുകൾ മൂളും കാറ്റിൻ സ്പർശത്തിൽ,
സുഗന്ധം ഒഴുകും സുഖ നിമിഷത്തിൽ.
ചിറകുകൾ ചായും പ്പൂമ്പാറ്റകളാൽ,
നിറങ്ങൾ നിറയും പ്രകൃതി ചിത്രങ്ങളാൽ.
മഴത്തുള്ളി തിളങ്ങും മുഖത്തോളം,
പ്രകാശം പകരും നീലാകാശത്തോളം.
കിളികളുടെ രാഗം മുഴങ്ങും ഹൃദയത്തിൽ,
നിത്യമായി വിരിയും ഭംഗി ഭൂമിയിൽ.
സൗന്ദര്യ കിരീടം അലങ്കാരമായി,
ജീവിതം ചിരിക്കും പൂവിൻ താളമായി.
ജീ ആർ കവിയൂർ
17 09 2025
( കാനഡ, ടൊറൻ്റോ)
Comments