ഗാനം - നിന്റെ ഓർമ്മകളിൽ
ഗാനം
നിന്റെ ഓർമ്മകളിൽ നിശബ്ദമായി ഞാൻ നടക്കണം,
പോയി മറഞ്ഞ സുവർണ്ണ നാളുകളിൽ ഞാൻ കഴിയണം.
നിന്റെ ചിന്തകളുടെ മഴയിൽ ഞാനീണണം,
ഓരോ തുള്ളിയിലും നിന്റെ പേര് ഉണ്ടാകണം.
ചന്ദ്രപ്രകാശവും നിന്റെ ചിരിയോളം തെളിയട്ടെ,
രാത്രി മുഴുവൻ നിന്റെ സ്വപ്നങ്ങളിൽ ഞാൻ മറയട്ടെ.
പറഞ്ഞു പോകാത്ത നിമിഷങ്ങളുടെ മഷിയിൽ എഴുതിയിരിക്കുന്നു,
എന്റെ ഹൃദയത്തിലെ ഓരോ സ്വപ്നവും നിനക്കൊപ്പം വളരട്ടെ.
നിശബ്ദതയിലും നിന്റെ ശബ്ദം മുഴങ്ങുന്നു,
ഹൃദയം നിന്നെ എപ്പോഴും വിളിച്ചുകൊണ്ടിരിക്കട്ടെ.
ജി ആർ എന്ന പേരിൽ പ്രകാശം പടർന്നു,
നിന്റെ സ്നേഹത്തിൽ ഈ ഹൃദയം മാത്രമേ ജീവിക്കട്ടെ.
ജീ ആർ കവിയൂർ
17 09 2025
( കാനഡ, ടൊറൻ്റോ)
Comments