"ഓർമ്മകളുടെ വഴികൾ" ( ലളിത ഗാനം)
"ഓർമ്മകളുടെ വഴികൾ" ( ലളിത ഗാനം)
സന്ധ്യ തഴുകി വരും നേരം,
ഓർമ്മകളുടെ വഴികൾ നീളുന്നു.
സ്വപ്നങ്ങൾ പൂത്തൊഴിഞ്ഞെങ്കിലും,
നോട്ടങ്ങൾ കാത്തു നില്ക്കുന്നു.
ഹൃദയം തീപൊരി പോലെ ജ്വലിച്ചു,
ശാന്തി എവിടെയും തേടി നടന്നു.
കാറ്റിൽ ദുഃഖം വിരിഞ്ഞു വീണു,
നേത്രങ്ങളിൽ മഴയായി ചോർന്നു.
ഓരോ ശ്വാസവും പ്രാർത്ഥനയായി,
നിന്റെ നാമം നിറഞ്ഞു ജീവിച്ചു.
ജീ ആർ ഹൃദയഗാനം മുഴങ്ങി,
ഓർമ്മകൾ പാട്ടായി ഒഴുകി.
ജീ ആർ കവിയൂർ
25 09 2025
(കാനഡ , ടൊറൻ്റോ)
Comments