അലങ്കാരനാം പൊട്ടൻ തെയ്യം" (കവിത)
അലങ്കാരനാം പൊട്ടൻ തെയ്യം" (കവിത)
"പൊലിക പൊലിക പൊലിക ജനമേ...
പരദൈവം പൊലിക കാപ്പന്ത പൊലിക"
പോയ വഴികളിൽ കണ്ണും കാതും മനസ്സും
പൊലിഞ്ഞു പോകാതെ കാക്കുന്നു അവർ
പൊട്ടൻ വേഷം കെട്ടിയാടി നടന്നിതു മെല്ലേ
പരമ ശിവനും പാർവ്വതിയും നന്തികേശനും
പയ്യന്നൂരിലെ പുളിങ്ങോമിലെ വഴിയരികിൽ
പുലർച്ചേ ആദിശങ്കരനെ തടഞ്ഞു നിർത്തി അലങ്കാരനാം പൊട്ടനോടായ്
വഴിയിൽ നിന്ന് മാറി നിക്കെന്നു പറഞ്ഞ നേരം
ചോദിച്ചിതപ്പോൾ മാറേണ്ടിയത് ദേഹമോ
ദേഹിയോയെന്ന്
ദേഹത്തൊടായെങ്കിൽ ദേഹംജഡമാകുന്നു മാറാൻ ശേഷിയില്ലയത്രെ
ദേഹിയാണെങ്കിൽ ദേഹിക്കു നാശമില്ല
സർവവ്യാപിയാണ് അതിനു മാറാനാവില്ല ശങ്കരാ
"നാങ്കളെ കൊത്തിയാലും നിങ്കളെ കൊത്തിയാലും ചോര ചുവന്നു തന്നെ'"
ആറു കടന്നു അക്കരെ പോയാൽ
ആനന്ദ മുള്ളവനെ കാണാമെന്നും
കേട്ട് മുന്നിൽ നിൽക്കുന്നത് പൊട്ടനല്ല
സാക്ഷാൽ പരശിവനാണെന്നറിഞ്ഞു
അഹങ്കാരം ഒഴിഞ്ഞു കാൽക്കൽ വീണ്
ശങ്കരൻ മെല്ലേ സർവജ്ഞ പീഠത്തിൻ്റെ
പാതയിലേക്ക് നടന്നകന്നി കഥയല്ലോ
പിൽക്കാലത്ത് പൊട്ടൻ ദൈവമായി
പൊലിച്ചു പാട്ടു പാടി കെട്ടിയാടുന്നത് മലയാള കരയാകെ ഏറ്റു പാടി
"പൊലിക പൊലിക പൊലിക ജനമേ...
പരദൈവം പൊലിക കാപ്പന്ത പൊലിക"
ജീ ആർ കവിയൂർ
20 09 2025
(കാനഡ ടൊറൻ്റോ)
Comments