അരികിൽ വന്നു നീ(ലളിതഗാനം)

അരികിൽ വന്നു നീ
(ലളിതഗാനം)


അരികിൽ വന്നു നീ
ശലഭശോഭയായി
കണ്ണുകളിൽ നിറഞ്ഞിടുമ്പോൾ
കണ്ണീരായ് മറഞ്ഞിടുമോ

നിൻ ചിരിയിൽ വിരിഞ്ഞു 
പോയെൻ ജീവിതം സ്വപ്നമായ് 
മിഴി തളർന്നു നീ ദൂരെയായ് 
ഹൃദയം മാത്രം കരഞ്ഞു നിന്നു

കാറ്റിൻ താളത്തിൽ നിന്നോർമ്മകൾ
വന്നു ചേർന്നു മൂളുമ്പോൾ
നിശാ ഗഗനത്തിലെ നക്ഷത്രങ്ങൾ
വിരഹഗാനം പാടുന്നുവോ

ജീ ആർ കവിയൂർ
31 08 2025
( കാനഡ , ടൊറൻ്റോ)









Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത