ചുവന്ന കിഴക്കൻ ചക്രവാള നിലാ
ചുവന്ന കിഴക്കൻ ചക്രവാള നിലാ
ശാന്തമായ വെള്ളത്തിന് മുകളിൽ ചുവന്ന ചന്ദ്രൻ ഉദിക്കുന്നു,
സിഎൻ ടവറിനടുത്ത് പ്രതിഫലനങ്ങൾ മിന്നുന്നു.
നഗരവിളക്കുകൾ ചെറു തീജ്വാലകൾ പോലെ തിളങ്ങുന്നു,
നിശ്ശബ്ദ തെരുവുകളിൽ രാത്രി കാറ്റ് മുഴങ്ങുന്നു.
ഇരുണ്ട ആകാശത്തിലൂടെ മേഘങ്ങൾ പതുക്കെ ഒഴുകുന്നു,
ചന്ദ്രന്റെ സൗമ്യ തിളക്കം അലകളിൽ പ്രതിഫലിക്കുന്നു.
നിശ്ചലമായ വെള്ളത്തിൽ പാലങ്ങൾ മൃദുവായി വളയുന്നു,
വെളിച്ചം മിന്നും ആകാശഗോളങ്ങൾ നിശ്ശബ്ദം നോക്കുന്നു.
വൈകുന്നേരത്തെ മൂടൽമഞ്ഞിന് പിന്നിൽ നക്ഷത്രങ്ങൾ ലജ്ജയോടെ നോക്കുന്നു,
തിരമാലകൾ കരയിൽ മൃദുവായി പിറുപിറുക്കുന്നു.
ജലവും ചക്രവാളവും ചേർന്നിടത്ത് മാന്ത്രികത നിലനിൽക്കുന്നു,
ഈ കടും ചുവപ്പ് രാത്രി സമയം കുറച്ചു നിർത്തുന്നു.
ജീ ആർ കവിയൂർ
08 09 2025
( കാനഡ, ടൊറൻ്റോ)
Comments