മല (ഗാനം)
മല (ഗാനം)
മല മല മല, മേഘങ്ങൾ മറച്ചിടുന്നേ
ഹൃദയത്തിനുള്ളിൽ സംഗീതം മുഴങ്ങുന്നേ
മഞ്ഞു വീണു സ്വപ്നങ്ങൾ ഉറങ്ങും
പുഴകൾ പാടി താഴ്വര ചുറ്റും
പൈന്മരങ്ങൾ കഥപറയും
കാറ്റിൻ താളം മനസിലൊഴുകും
പക്ഷികളുടെ ശബ്ദം പ്രഭാതം വിളിക്കും
അസ്തമയത്തിൽ പൊൻമിഴികൾ വിരിയും
പാറക്കെട്ടുകൾ കഥകളാകും
കുന്നിൻ വഴികൾ സ്മൃതികൾ തീർക്കും
തണുത്ത കാറ്റ് ഹൃദയം തൊടും
മഴത്തുള്ളികൾ ചുരങ്ങളൊഴുകും
ശിഖരങ്ങളിൽ മഹത്വം തെളിയും
പ്രകൃതിയുടെ സ്തുതി സംഗീതമാകുന്നു
മല മല മല, മേഘങ്ങൾ മറച്ചിടുന്നേ
ഹൃദയത്തിനുള്ളിൽ സംഗീതം മുഴങ്ങുന്നേ
ജീ ആർ കവിയൂർ
27 09 2025
( കാനഡ , ടൊറൻ്റോ)
Comments