നീയെനിക്കോണം (ഗാനം)
നീയെനിക്കോണം (ഗാനം)
നീയെന്നൊരു തണലാണെനിക്കോണം സ്വരവസന്തമേ നിത്യം നിൻ ചുണ്ടിലൽ പൂക്കുന്ന ഗീതങ്ങൾ തന്നെ എനിക്കോണം
ജന്മ ജന്മാന്തര ദുഖമകറ്റും ആത്മസുഖം പകരും പുണ്യമാണ് നീയെനിക്കോണം
അത്തം പത്തിൻ കണക്കിനപ്പുറം
തുമ്പപ്പൂ ചിരിയാണ് തുമ്പമകറ്റും തുമ്പിതുള്ളലിന്നാഘോഷമാണ്
തൂനിലാവിന് പുടവചുറ്റി വരുമഴകാണ്
തൂശനിലയിൽ വിളമ്പും രുചിയാണ് നീയെനിക്കൊണം
കതിർകുലകൾ ചഞ്ചാടും കാറ്റും
കളത്തിലെ കറ്റകളുടെ മെതിയും
പൊലിയളവിൻ വായ്ത്താരിയും
പൊന്നിൻ ചിങ്ങത്തിൽ പിറക്കും
ഗന്ധമാണെനിക്കു നീയോണം
ഊഞ്ഞാൽ പാട്ടിൻ ഈണവും
ഓളം തല്ലുംവഞ്ചിപ്പാട്ടിൻ താളവും
പുലികളിതൻ മേളക്കോഴുപ്പും
ചുവടു വച്ചു കൈകൊട്ടും
തിരുവാതിര കളിയുടെ ചുവടും
വന്ന് ചേരും മഹാബലി തമ്പുരാൻ്റെ
വരവാണ് എനിക്ക് നീയെനിക്കോണം
ജീ ആർ കവിയൂർ
03 09 2025
( കാനഡ , ടൊറൻ്റോ)
Comments