രാധ റാണിയുടെ പിറന്നാൾ

രാധ റാണിയുടെ പിറന്നാൾ

കണ്ണന്റെ ഹൃദയം കളവുപോയല്ലോ
കട്ടത് ആരാണ് എന്നറിയില്ല പക്ഷെ
അവളുടെ പിറന്നാളാഘോഷത്തിനായ്
ബർസാന അണിഞ്ഞൊരുങ്ങുകയായ്

എങ്ങും രാധേ രാധേ, രാധാറാണിയുടെ
നാമത്തോടൊപ്പം കണ്ണന്റെ ജയ് ഘോഷം
വർണ്ണങ്ങൾ വാരി വിതറിയ ഭക്തരുടെ
വാദ്യഘോഷത്തിൽ ഭജനകൾ ആകാശമാകെ പ്രതിധ്വനിച്ചു

പൂക്കൾ വീണു പാതയുടെ ഹൃദയത്തിൽ
സ്നേഹത്തിൻ കണങ്ങളായി നിറയുന്നു
ഭക്തിഗാനത്തിന്റ താളത്തിൽ നൃത്തം
കണ്ണന്റെ പ്രണയം മുഴുവനായി പാടുന്നു

മണികളുടെ ശബ്ദത്താൽ അന്തരീക്ഷം മുഴങ്ങി
ഭക്തർ കണ്ണനെയും രാധയെയും സ്മരിക്കുന്നു
പുണ്യഭൂമിയിൽ പുണ്യശീതളക്കാറ്റ് പരന്നു
സദാ സുഖത്തോടെ ഹൃദയങ്ങൾ നിറയുന്നു

ജീ ആർ കവിയൂർ
31 08 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത