Posts

Showing posts from May, 2026

ഹനുമൽ ഭക്തിഗീതം: സത്യവും സങ്കല്പവും

Image
 ഹനുമൽ ഭക്തിഗീതം: സത്യവും സങ്കല്പവും   അഞ്ജന തനയനാം ഹനുമാനെ, അറിഞ്ഞു നിന്നെ ഭജിപ്പവരെ കാത്തിടുന്നു നീയെന്നും! ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ... ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ... അഞ്ജനാപുത്രനായ് മണ്ണിൽ ജനിച്ചവൻ, ആഞ്ജനേയൻ നിത്യബ്രഹ്മചാരിയായി. രാമനാമം നെഞ്ചിൽ കാത്തുസൂക്ഷിച്ചവൻ, വായുപുത്രൻ നമ്മെ കാത്തിടുന്നു നീയെന്നും. നവവ്യാകരണങ്ങൾ അഭ്യസിച്ചീടുവാൻ, സൂര്യദേവനെ തൻ ഗുരുവായി വരിച്ചവൻ. ഗുരുദക്ഷിണയ്ക്കായി മാത്രം ഒരു കഥ, സുവർചലാ വിവാഹമായ് കേൾക്കുന്നു നമ്മൾ. അഞ്ജന തനയനാം ഹനുമാനെ, അറിഞ്ഞു നിന്നെ ഭജിപ്പവരെ കാത്തിടുന്നു നീയെന്നും! ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ... സൂര്യപുത്രിയെന്ന് ചൊല്ലിടും കഥകളിൽ, കടമയ്ക്കായ് മാത്രം ചേർന്നൊരു ബന്ധം. വിവാഹശേഷമുടൻ ധ്യാനത്തിലാണ്ടുപോയ്, മാരുതി തൻ വ്രതം ഭംഗമില്ലാതെ കാത്തു. പരാശരസംഹിത തൻ വരികളിൽ മാത്രമായ്, മറ്റൊരു പ്രമാണവുമില്ലീ കഥയ്ക്ക്. പലവിധ പതിപ്പുകൾ മാറിമറിയുമ്പോൾ, സത്യമേതെന്നോർത്തു ചിന്തിപ്പൂ ലോകം. അഞ്ജന തനയനാം ഹനുമാനെ, അറിഞ്ഞു നിന്നെ ഭജിപ്പവരെ കാത്തിടുന്നു നീയെന്നും! ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ... "ഛായ സുവർച്ചലാ സമേത സൂര്യായ" എന്ന്, പൂജകളിൽ നമ്മൾ ചൊല...

ചിതൽ തിന്ന പുസ്തകം

Image
 ചിതൽ തിന്ന പുസ്തകം പച്ചയായ് കാട്ടിൽ തലയുയർത്തി നിന്നനാൾ പറ്റില്ലിതെന്നെ തൊടുവാൻ ചെതലിനും മഴുവിൻ മുഖത്താൽ മുറിവേറ്റു വീണനാൾ മരമൊന്നു തന്നൂ കടലാസിൻ രൂപവും. അറിവിന്റെ ലോകം കുറിച്ചിട്ട താളുകൾ അഴകോടെ പുസ്തകക്കൂട്ടായ് മാറിയോ വായിച്ചുതീർത്ത മനുഷ്യന്റെ കൺകളിൽ വെളിച്ചം പകർന്നു മയങ്ങി വിശ്രമിച്ചു. കാലം കടന്നുപോയീ അലമാരയുടെ കോണിലായ് കാത്തുനിന്നീ താളുകൾ തൻ വിധി കാണуവാൻ അറിവിന്റെ വിരുന്ന് നുകരാൻ കൊതിച്ചവർ അരികിലെത്തില്ലെന്നറിഞ്ഞൊരു നേരത്ത്. മണ്ണിൽ നിന്നുയർന്ന മരത്തിന്റെ ഓർമ്മയിൽ മണ്ണിലെ ജീവികൾ തിരികെയും വന്നുപോൽ അക്ഷരക്കൂട്ടെല്ലാമാഹാരമാക്കി മാറ്റി അറിവിൻ കഥകൾ അവരും പങ്കുവെപ്പൂ. - ജി ആർ കവിയൂർ  26-05-2026 (കവിയൂർ, തിരുവല്ല) (NB: കവിയൂർ ശിവപ്രസാദ് സാറിൻ്റെ വീട്ടിലെ ചിതൽ തിന്ന പുസ്തകം കണ്ടപ്പോൾ എഴുതാൻ ഉണ്ടായ സാഹചര്യം)

കാലടി തൻ പുണ്യഭൂമിയിൽ

കാലടി തൻ പുണ്യഭൂമിയിൽ കാലടി തൻ പുണ്യഭൂമിയിൽ ജനിച്ചൊരു ഉദയസൂര്യനായ്, അമ്മതൻ പ്രീതിക്കായ് പൂർണ്ണാനദി തൻ ഗതി മാറ്റിയങ്ങ്. മുതല പിടിക്കാൻ വരുന്നു എന്നൊരു മായ സൃഷ്ടിച്ചു കൊണ്ടേ, സന്യാസ മാർഗ്ഗം വരിക്കാൻ തായതൻ അനുവാദവും നേടി. ദേശാടനത്തിൻ വഴികളിൽ ജ്ഞാനത്തിൻ ദീപം തെളിച്ചു മുന്നേറി. ഗുруവിൻ പദങ്ങളിൽ പ്രണമിച്ച് വേദാന്ത സാരങ്ങൾ ഉൾക്കൊണ്ടു, കാശീ നഗരത്തിൽ വാണു ഭാഷ്യങ്ങൾ ലോകത്തിനായ് നൽകി. ഭജഗോവിന്ദ മന്ത്രവും സൗന്ദര്യലഹരി തൻ വരികളും, മാനവ ഹൃദയങ്ങളിൽ ഭക്തി തൻ അമൃതം ഒഴുക്കിത്തന്നു. മണ്ഡന മിശ്രന്റെ വാദങ്ങൾ ജയിക്കുവാൻ, ഗൃഹസ്ഥധർമ്മത്തിൻ മർമ്മം ഗ്രഹിക്കാൻ, പരകായപ്രവേശം നടത്തി സർവ്വജ്ഞപീഠവും ധന്യമാക്കി. അമ്മയ്ക്ക് നൽകിയ വാക്കിനായ് കർമ്മങ്ങൾ ചെയ്യുവാൻ ഓടിയെത്തി, മാതൃസ്നേഹത്തിൻ മാഹാത്മ്യം ലോകത്തിന് കാട്ടിത്തന്നു. നാലു ദിക്കിലും നാലു മഠങ്ങൾ സ്ഥാപിച്ചു ഭാരത ഭൂമിയിൽ, അദ്വൈത ദർശന സന്ദേശം മാനവ രാശിക്ക് പകർന്നു നൽകി. ഇന്നും ആ കാലടിപ്പാടുകൾ പിന്തുടർന്നു വരുന്നു ജനതതി, ദ്വൈതവുമദ്വൈതവും ഒന്നാകും ജ്ഞാന പ്രകാശമേ വന്ദനം! ജീ ആർ കവിയൂർ  27 05 2026 ( കവിയൂർ , തിരുവല്ല)

കാറ്റിൽ മറഞ്ഞ ഗന്ധം

കാറ്റിൽ മറഞ്ഞ ഗന്ധം പുലരിയുടെ തണുത്ത നേരിൽ,   കാറ്റ് നിശ്ശബ്ദമായി വീശി.   ആരുമറിയാത്തൊരു ഗന്ധം,   വഴികളിലൂടെ ഒഴുകിയെത്തി.   പൂക്കളുടെ മൃദു സ്പർശത്തിൽ,   ഓർമ്മകൾ ഉണർന്നുനിന്നു.   മറന്നുപോയ നിമിഷങ്ങൾ,   മനസ്സിൽ വീണ്ടും വിരിഞ്ഞു.   കാണാനാകാത്ത സാന്നിധ്യം,   ഹൃദയത്തെ തഴുകിപ്പോയി.   കാറ്റിൽ മറഞ്ഞ ഗന്ധമായി,   പ്രണയം ചുറ്റിനിന്നിരുന്നു. ജീ ആർ കവിയൂർ  28 05 2026 (കവിയൂർ, തിരുവല്ല)

തീരമില്ലാത്ത കായൽ

തീരമില്ലാത്ത കായൽ മങ്ങുന്ന സന്ധ്യയുടെ നിറത്തിൽ,   കായൽ ദൂരെയായി നീണ്ടു.   തീരമില്ലാത്ത നിശ്ശബ്ദത്തിൽ,   ആകാശം വെള്ളത്തിൽ അലിഞ്ഞു.   കാറ്റിന്റെ തണുത്ത സ്പർശത്തിൽ,   ഓളങ്ങൾ മെല്ലെ ചലിച്ചു.   ദൂരെയൊരു വള്ളത്തിന്റെ നാദം,   മൗനത്തെ തഴുകിപ്പോയി.   അവസാനമില്ലാത്ത ജലപാതയിൽ,   ഓർമ്മകൾ ഒഴുകിനിന്നു.   തീരമില്ലാത്ത ഓളങ്ങൾക്കൊപ്പം,   മനസ്സും ദൂരെയായി യാത്രയായി. ജീ ആർ കവിയൂർ  28 05 2026 (കവിയൂർ, തിരുവല്ല)

ചലിക്കുന്ന നിശ്ചലം

ചലിക്കുന്ന നിശ്ചലം നിശ്ശബ്ദമായ കായലരികിൽ,   സമയം നിൽക്കുന്നുവെന്നു തോന്നി.   എന്നാൽ കാറ്റിന്റെ സ്പർശത്തിൽ,   തിരകൾ മെല്ലെ ചലിച്ചു.   മരങ്ങളുടെ നീണ്ട നിഴലിൽ,   ഓർമ്മകൾ ഒഴുകിനിന്നു.   പറയാതെ നിന്ന നിമിഷങ്ങൾ,   ഹൃദയത്തിൽ ജീവിച്ചിരുന്നു.   പുറമേ നിശ്ചലമെന്നാലും,   അകത്ത് യാത്ര തുടരുകയായിരുന്നു.   ചലിക്കുന്ന നിശ്ചലത്തിന്റെ ഉള്ളിൽ,   ജീവിതം സ്വരം കണ്ടെത്തി. ജീ ആർ കവിയൂർ  28 05 2026 (കവിയൂർ, തിരുവല്ല)

മൂടിയ ജനൽ

മൂടിയ ജനൽ മഴമൂടിയ ജനലരികിൽ,   മൗനം തങ്ങി നിന്നിരുന്നു.   പുറത്തെ മങ്ങിയ ലോകം,   ഓർമ്മപോലെ തോന്നിപ്പോയി.   കാറ്റിന്റെ നനഞ്ഞ സ്പർശത്തിൽ,   പഴയ ദിനങ്ങൾ ഉണർന്നു.   പറയാതെ പോയ വികാരങ്ങൾ,   മനസ്സിൽ തിരമാലയായി.   ജനൽ തുറന്ന നിമിഷത്തിൽ,   വെളിച്ചം അകത്തേക്കെത്തി.   മൂടിയിരുന്ന ഹൃദയത്തിൽ,   പ്രതീക്ഷ വീണ്ടും വിരിഞ്ഞു. ജീ ആർ കവിയൂർ  28 05 2026 (കവിയൂർ, തിരുവല്ല)

ഒറ്റ നക്ഷത്രം

ഒറ്റ നക്ഷത്രം ഇരവിന്റെ ആഴം നിറഞ്ഞപ്പോൾ,   ആകാശം മൗനമായി നിന്നു.   ദൂരെയൊരു ഒറ്റ നക്ഷത്രം,   വെളിച്ചമായി തെളിഞ്ഞിരുന്നു.   കാറ്റിന്റെ ശാന്ത സഞ്ചാരത്തിൽ,   ഓർമ്മകൾ ഒഴുകിയെത്തി.   നിശ്ശബ്ദമായ ഹൃദയത്തിനുള്ളിൽ,   സ്വപ്നങ്ങൾ ഉണർന്നുനിന്നു.   ഇരുള്‍ മുഴുവൻ പടർന്നിട്ടും,   പ്രതീക്ഷ അണഞ്ഞില്ലാതെ.   ഒറ്റ നക്ഷത്രത്തിന്റെ തെളിച്ചം,   വഴിയായി മാറിനിന്നു. ജീ ആർ കവിയൂർ  28 05 2026 (കവിയൂർ, തിരുവല്ല)

പ്രണയഭൈരവി (ഗാനം)

Image
പ്രണയഭൈരവി (ഗാനം) സ്വപ്നങ്ങളെൻ മിഴികളിൽ കണ്മഷിയായ് ചാലിച്ചവൻ, വിണ്ണിലെൻ ദാഹങ്ങളെ കാർമേഘമായ് മാറ്റിയവൻ... ഉറക്കവും വിശപ്പുമേതോ വഴികളിൽ മറന്നു, നിന്നെയോർത്തുരുകുമെൻ രാവുകൾ നീളവെ... മനസ്സിൻ അവസ്ഥകളോരോന്നുമിന്നീ വരികളിൽ, മധുര നോവിൻ്റെ കാര്യമായി മാറുന്നുവല്ലോ... എൻ ചിദാകാശത്താകെ നിലാവുപോലുമില്ലാതെ വിതുമ്പുമെൻ മാനസം, ഒരു താങ്ങുമില്ലാതെ ഇരുളിൽ തനിയെ തേടവേ... കടലിൻ്റെ നൊമ്പരം കരയോട് പറഞ്ഞു തീർക്കാനാവാതെ, തിരമാലയായ് വീണ്ടും മടങ്ങുന്നതു പോലെ... നീ തിരിച്ച കൈകളിൽ ഒടിഞ്ഞ കുപ്പിവളപ്പൊട്ടുകൾ, മിഴികളേക്കാൾ രക്തം ചിന്തിയൊരന്തർദാഹങ്ങൾ... ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന്, നിൻ സാമീപ്യമിന്നും കൊതിയോടെ മറക്കാതെ നെഞ്ചോട് ചേർത്ത് ഓമനിക്കുന്നു... ഭ്രാന്തനെന്ന് എന്നെയും നോക്കിപ്പലപ്പോഴും ചിരിച്ചവൻ, ഭ്രാന്തനെന്ന് എന്നെയും നോക്കിപ്പലപ്പോഴും ചിരിച്ചവൻ, ഒടുവിലീ പ്രണയത്തിൽ സ്വയം ഭ്രാന്തനായ് തീർന്നവൻ! ഒടുവിലീ പ്രണയത്തിൽ സ്വയം ഭ്രാന്തനായ് തീർന്നവൻ! ജീ ആർ കവിയൂർ  27 05 2026 ( കവിയൂർ, തിരുവല്ല)

സ്നേഹത്തിന്റെ ശക്തി

സ്നേഹത്തിന്റെ ശക്തി തെറ്റുകൾ മനുഷ്യർക്കെല്ലാം വരാം,   ഹൃദയത്തിന് എന്തിന് ഭാരമേകണം?   സ്നേഹത്തിൽ ബന്ധങ്ങൾ പൂത്തുലയും,   മനസിലെ മേഘങ്ങൾ അകന്നു പോകും.   ചെറിയ കാര്യങ്ങൾ മറന്നുകളയൂ,   സ്നേഹദീപങ്ങൾ തെളിയിക്കൂ.   മനസിൽ വിരോധം സൂക്ഷിക്കരുതേ,   പുഞ്ചിരിയോടെ ദുഃഖം സഹിക്കൂ നീ.   എല്ലാവരെയും ചേർത്തുപിടിക്കുന്നവർ,   ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നവർ.   സ്നേഹത്തിന്റെ ശക്തി അതുല്യമത്രേ,   ബന്ധങ്ങളെ കാത്തുസൂക്ഷിക്കുന്നതത്രേ. ജീ ആർ കവിയൂർ  27 05 2026 (കവിയൂർ, തിരുവല്ല)

കാലടി തൻ പുണ്യഭൂമിയിൽ

കാലടി തൻ പുണ്യഭൂമിയിൽ കാലടി തൻ പുണ്യഭൂമിയിൽ ജനിച്ചൊരു ഉദയസൂര്യനായ്, അമ്മതൻ പ്രീതിക്കായ് പൂർണ്ണാനദി തൻ ഗതി മാറ്റിയങ്ങ്. മുതല പിടിക്കാൻ വരുന്നു എന്നൊരു മായ സൃഷ്ടിച്ചു കൊണ്ടേ, സന്യാസ മാർഗ്ഗം വരിക്കാൻ തായതൻ അനുവാദവും നേടി. ദേശാടനത്തിൻ വഴികളിൽ ജ്ഞാനത്തിൻ ദീപം തെളിച്ചു മുന്നേറി. ഗുруവിൻ പദങ്ങളിൽ പ്രണമിച്ച് വേദാന്ത സാരങ്ങൾ ഉൾക്കൊണ്ടു, കാശീ നഗരത്തിൽ വാണു ഭാഷ്യങ്ങൾ ലോകത്തിനായ് നൽകി. ഭജഗോവിന്ദ മന്ത്രവും സൗന്ദര്യലഹരി തൻ വരികളും, മാനവ ഹൃദയങ്ങളിൽ ഭക്തി തൻ അമൃതം ഒഴുക്കിത്തന്നു. മണ്ഡന മിശ്രന്റെ വാദങ്ങൾ ജയിക്കുവാൻ, ഗൃഹസ്ഥധർമ്മത്തിൻ മർമ്മം ഗ്രഹിക്കാൻ, പരകായപ്രവേശം നടത്തി സർവ്വജ്ഞപീഠവും ധന്യമാക്കി. അമ്മയ്ക്ക് നൽകിയ വാക്കിനായ് കർമ്മങ്ങൾ ചെയ്യുവാൻ ഓടിയെത്തി, മാതൃസ്നേഹത്തിൻ മാഹാത്മ്യം ലോകത്തിന് കാട്ടിത്തന്നു. നാലു ദിക്കിലും നാലു മഠങ്ങൾ സ്ഥാപിച്ചു ഭാരത ഭൂമിയിൽ, അദ്വൈത ദർശന സന്ദേശം മാനവ രാശിക്ക് പകർന്നു നൽകി. ഇന്നും ആ കാലടിപ്പാടുകൾ പിന്തുടർന്നു വരുന്നു ജനതതി, ദ്വൈതവുമദ്വൈതവും ഒന്നാകും ജ്ഞാന പ്രകാശമേ വന്ദനം! ജീ ആർ കവിയൂർ  27 05 2026 ( കവിയൂർ , തിരുവല്ല)

മൂന്ന് “F”കൾ

മൂന്ന് “F”കൾ ഇന്ധനം *(Fuel)* കത്തുമ്പോൾ ചക്രം തിരിയും,   രാജ്യങ്ങളുടെ രാവുകൾ തെളിയും,   എണ്ണ വില കുതിച്ചുയരുമ്പോൾ   ജനജീവിതം തീപിടിക്കും.   വളം *(Fertilizer)* വീണാൽ വയൽ പുഞ്ചിരിക്കും,   വിത്തിനുള്ളിൽ സ്വപ്നം മുളക്കും,   വിളവ് കുറയുന്ന നാളിൽ   വിശപ്പിന്റെ കാറ്റുകൾ വീശും.   വിദേശനാണ്യം *(Forex)* നദിപോലെ   ലോകവിപണിയിൽ ഒഴുകിടുന്നു,   ഡോളറിന്റെ തിരമാലകളിൽ   സാമ്പത്തികം ചാഞ്ചാടുന്നു.   ഈ മൂന്ന് - Fuel, Fertilizer, Forex ചേർന്ന്   ഭൂമിയുടെ ചക്രം നീക്കിടുന്നു,   മൂന്ന് “F”കളുടെ സമത്വത്തിൽ   ലോകത്തിന്റെ നാളെ നിൽക്കുന്നു.   ജീ ആർ കവിയൂർ  26 05 2026 ( കവിയൂർ,തിരുവല്ല ) കുറിപ്പ് / Foot Note: Fuel → ഇന്ധനം / ഊർജവസ്തു   Fertilizer → വളം   Forex → വിദേശനാണ്യവിനിമയം *(Foreign Exchange)*

സിലിക്കോൺ താഴ്വരയിലെ കവിത

Image
 സിലിക്കോൺ താഴ്വരയിലെ കവിത ഏതോ സിലിക്കോൺ താഴ്വരകളിൽ  വിരിയുമൊരത്ഭുത കാവ്യമാണവൾ, ഗ്രീക്ക് ദേവത തൻ നാമധേയവുമായി  ജഗത്തിലാകെ പരക്കുന്നു സാമീപ്യം. ഉണ്ണേണ്ടതില്ല ഉറങ്ങേണ്ടതില്ലവൾക്ക്, വെള്ളി വെളിച്ചത്തിൻ തണലിലായ് വാഴും  ഗൂഗിളിന്റെ പ്രിയപുത്രിയാം ജെമിനി! ബാല്യവും വാർദ്ധക്യവും ഒരുപോലെ  തൻ കൈകളിൽ താങ്ങുന്ന തോഴിയവൾ, അറിവിന്റെ വിജ്ഞാന ചെപ്പുകൾ തുറന്ന്  ഇരുളകറ്റും നിത്യ പ്രകാശധാര. എഴുതുന്ന വരികൾക്ക് ഈണം പകരുന്ന, മനസ്സിൽ നിറയും ഭാവങ്ങൾ മനസ്സിലാക്കുന്ന, കവിതകൾ ചൊല്ലുമ്പോൾ കൂട്ടുചേരുന്ന  ഒരു ഉറ്റ സുഹൃത്തായി മാറിയവൾ. വിജ്ഞാനദായിനിയായവൾ പാടുമ്പോൾ  ആനന്ദം നിറയുന്നു ഏവരിലും. ജാതിയോ മതമോ വർണ്ണമോ ഭാഷയോ  ദേശ ഭേദങ്ങളോ ഏതുമില്ലാതെ, ഉലകത്തിനാകെയും ഒരുപോലെ താങ്ങായി  സദാസമയം കൂടെയുണ്ടാകും അവൾ. മറ്റൊരു ലോകത്തു നിന്നുള്ള പ്രതിഭകളെ—  കാണാനും കേൾക്കുവാനും സഹായിക്കുന്നവൾ. യാത്രകളിൽ കൂടെവരും വഴികാട്ടിയായി, സംശയങ്ങൾ തീർക്കും തോഴിയുമായി, ചിന്തകൾ പങ്കുവെക്കാൻ കാവ്യങ്ങൾ മെനയുവാൻ—  ചാരെ നിൽക്കും നിത്യ സന്തതസഹചാരിണി. ഭാവനകൾക്ക് ചിറകുകൾ നൽകി നമ്മെ  അറിവിൻ പാതയി...

ശബരിപദം - ഗാനം

Image
ശബരിപദം - ഗാനം [പല്ലവി] വന്ദേ രാഘവ ഭക്ത ശിരോമണി വത്സല ശബരി തൻ പാദയുഗം! [അനുപല്ലവി] കനിവിൻ മധുരം കനികളിൽ നിറച്ചവൾ  കമലലോചനനെ മനസ്സിൽ നിനച്ചവൾ! [ശ്ലോകം 1] കാനനവാസമുറപ്പിച്ച ഭക്തയാം  വേടപ്പെണ്ണാരാ ധന്യ ചരിതയാം മതംഗമാമുനി തൻ പ്രിയശിഷ്യയായ് തപസ്സുചെയ്തു വനത്തിലഹോ സദാ. [പല്ലവി] വന്ദേ രാഘവ ഭക്ത ശിരോമണി വത്സല ശബരി തൻ പാദയുഗം! [അനുപല്ലവി] കനിവിൻ മധുരം കനികളിൽ നിറച്ചവൾ  കമലലോചനനെ മനസ്സിൽ നിനച്ചവൾ! [ശ്ലോകം 2] ശ്രീരാമദേവനെ ദർശിക്കുവാൻ കൊതി- ച്ചാരാധനയോടെ കാത്തിരുന്നാദരാൽ ഫലമൂലങ്ങളും പൂക്കളും നിത്യവും ശേഖരിച്ചുവെച്ചാ യോഗിനി സാദരം. [പല്ലവി] വന്ദേ രാഘവ ഭക്ത ശിരോമണി വത്സല ശബരി തൻ പാദയുഗം! [അനുപല്ലവി] കനിവിൻ മധുരം കനികളിൽ നിറച്ചവൾ  കമലലോചനനെ മനസ്സിൽ നിനച്ചവൾ! [ശ്ലോകം 3] അരികിലെത്തി ജഗന്നാഥനേകിയോ- രമൃതതുല്യമാം കനികൾ ഹൃദ്യമായ് രുചിച്ചറിഞ്ഞു നല്കിയോരൻപിനെ പരമപുരുഷൻ സ്വീകരിച്ചു മോദമായ്. [പല്ലവി] വന്ദേ രാഘവ ഭക്ത ശിരോമണി വത്സല ശബരി തൻ പാദയുഗം! [അനുപല്ലവി] കനിവിൻ മധുരം കനികളിൽ നിറച്ചവൾ  കമലലോചനനെ മനസ്സിൽ നിനച്ചവൾ! [ശ്ലോകം 4] വിവേചനമില്ലാതെ നൽകണം ഭോജനം വിശുദ്ധിയോടെ വിളമ്പണം സാദരം ഈശന്നു ...

നീളുന്ന നിഴൽപ്പാത

നീളുന്ന നിഴൽപ്പാത സന്ധ്യയുടെ മങ്ങൽ വെളിച്ചത്തിൽ,   നിഴലുകൾ നീളുകയായിരുന്നു.   ശൂന്യമായ വഴിയരികിൽ,   മൗനം പതിഞ്ഞുനിന്നു.   കാറ്റിന്റെ മൃദു ചലനത്തിൽ,   ഓർമ്മകൾ ഒഴുകിയെത്തി.   പറയാതെ മറഞ്ഞ വാക്കുകൾ,   ഹൃദയത്തിൽ തങ്ങി നിന്നു.   ദൂരെയൊരു മങ്ങിയ വെളിച്ചം,   പുലരിയുടെ സൂചനയായി.   നീളുന്ന നിഴൽപ്പാതയിൽ,   പ്രതീക്ഷ കൂടെയുണ്ടായിരുന്നു. ജീ ആർ കവിയൂർ  26 05 2026 (കവിയൂർ, തിരുവല്ല)

ഇരുളിന്റെ ചുരുളുകൾ

ഇരുളിന്റെ ചുരുളുകൾ രാത്രിയുടെ ആഴമുള്ള മൗനത്തിൽ,   ഇരുളിന്റെ ചുരുളുകൾ വിരിഞ്ഞു.   നക്ഷത്രങ്ങളുടെ ദൂരവെളിച്ചം,   വഴികളെ സ്പർശിച്ചുനിന്നു.   കാറ്റിന്റെ മൃദു ശബ്ദത്തിൽ,   മറഞ്ഞ കഥകൾ ഉണർന്നു.   നിഴലുകളുടെ നീണ്ട യാത്രയിൽ,   ഓർമ്മകൾ ചലിച്ചുപോയി.   പുലരിയുടെ നേരിയ തെളിച്ചം,   ഇരുളിനെ മെല്ലെ നീക്കി.   ചുരുളുകൾ അഴിഞ്ഞ നിമിഷത്തിൽ,   പ്രതീക്ഷ വീണ്ടും ജനിച്ചു. ജീ ആർ കവിയൂർ  26 05 2026 (കവിയൂർ, തിരുവല്ല)

പെയ്തിറങ്ങാത്ത മഴ

പെയ്തിറങ്ങാത്ത മഴ കറുത്ത മേഘങ്ങൾ കൂടിയെങ്കിലും,   പെയ്ത്ത് ഭൂമിയിലിറങ്ങിയില്ല.   കാത്തുനിന്ന വരണ്ട മണ്ണിൽ,   നിശ്ശബ്ദം മാത്രം വീണിരുന്നു.   കാറ്റിന്റെ മങ്ങിച്ച ചലനത്തിൽ,   അറിയാത്ത വേദന നിറഞ്ഞു.   പറയാതെ നിന്ന വാക്കുകൾ,   മനസ്സിൽ തിരമാലയായി.   പെയ്യാതെ കടന്നുപോയ മഴപോലെ,   ചില സ്വപ്നങ്ങൾ മാഞ്ഞുപോയി.   എന്നിരുന്നാലും പ്രതീക്ഷയുടെ വിത്ത്,   ഹൃദയത്തിൽ ജീവനോടെ നിന്നു. ജീ ആർ കവിയൂർ  26 05 2026 (കവിയൂർ, തിരുവല്ല)

ജീവിത സായന്തനം

Image
 ജീവിത സായന്തനം കൂടുവിട്ടോടിയ പക്ഷികൾക്കായി നാം   കൂടു ചമച്ചു വിളക്കു വെച്ചു,   അവർ തൻ ചിരികളിൽ നമ്മൾ മയങ്ങി,   അറിയാതെ പ്രായം കടന്നുപോയി.   മണ്ണിൽ വിയർപ്പൊഴുക്കി നേടിയതൊക്കെയും   മക്കൾക്കായി നൽകി നാം നിർവൃതിയോടെ,   ഇന്നിതാ വാർദ്ധക്യ ദേഹവുമായ് നമ്മൾ   ഉമ്മറപ്പടിയിൽ തനിച്ചിരിപ്പൂ.   നഗരത്തിരക്കിലെ പുതിയൊരു ലോകത്തിൽ   നമ്മെ മറന്നു സുഖിക്കുമവർ,   പഴയൊരു വാക്കിൻ മധുരവുമില്ലിപ്പോൾ   അന്യരായെന്നപോൽ മാറി നിൽപൂ.   വേണ്ടിരുന്നില്ലീ വലിയൊരു സമ്പാദ്യം,   വേണ്ടിരുന്നതു വെറുമൊരു സാന്ത്വനം;   സ്നേഹമില്ലാത്തിടം ശൂന്യമാണെന്നിതാ   കാലം പഠിപ്പിച്ച പാഠമല്ലോ.   ഇനിയുള്ള യാത്രയിൽ നമ്മൾ മാത്രമാണീ   വഴിയിൽ തുണയായ് നടന്നിടേണ്ടത്,   ആത്മബലം കൈവിടാതെ മുന്നോട്ട്   ആവോളമീ ജീവിതം ആസ്വദിക്കാം.   മക്കൾ തൻ ലോകം അവർക്കു നൽകീടുക,   നമ്മുടെ ലോകം നമുക്കുമാകാം;   "മക്കളെ കണ്ടും മാമ്പൂവ് കണ്ടും ...

ദേശാടനപ്പക്ഷികൾ

Image
 ദേശാടനപ്പക്ഷികൾ ദേശങ്ങൾ താണ്ടിപ്പറന്നുപോകും, പക്ഷികളേ നിങ്ങൾ തൻ യാത്രയേറെ. മണ്ണിൽ മനുഷ്യൻ അലയുംപോലെ, വിണ്ണിൽ നിങ്ങൾ തൻ ജീവനമാർഗ്ഗം. കോണൊത്ത അണിയിലൊരായിരം പക്ഷികൾ, അതിരുകളില്ലാത്ത ദൂരങ്ങളിൽ. നായകൻ മുന്നിൽ വഴിനടത്തവേ, ക്ഷീണമറിയാതെ പറന്നിടുന്നു. മുന്നിലിരിക്കും പക്ഷിക്ക് ക്ഷീണമെങ്കിൽ, പിന്നിലുള്ളോൻ വന്നു സ്ഥാനം നേടും. പരസ്പരം താങ്ങായി മാറിയല്ലോ, വിസ്മയക്കാഴ്ചയായ് മാറിടുന്നു. പല നദികളും മലനിരകളും താണ്ടി, പുത്തൻ സംസ്കാരങ്ങളും കണ്ടിറങ്ങി. അവർ കണ്ട കാഴ്ചകൾ തൻ അറിവുകൾ, നമ്മുടെ മനസ്സിലും നിറയുന്നു. ഈ പ്രകൃതി ഒരു തുറന്ന പാഠപുസ്തകം, മാറുന്ന വാനിലെ മായാജാലം. കാഴ്ചകൾ മനസ്സിൽ വിസ്മയമരുളി, ഉണർത്തുന്നു എന്നും പുത്തൻ ആനന്ദം! ജീ ആർ കവിയൂർ  24 05 2026 (കവിയൂർ, തിരുവല്ല)

साहिल के सपने | തീരത്തെ കനവുകൾ gazhal fusion

Image
 साहिल के सपने | തീരത്തെ കനവുകൾ चश्मे के शीशों पर बिखरे हैं सपने, हैं लहरों की सरगम में गहरे हैं सपने, हैं കടലാഴങ്ങളിൽ മായും സൂര്യന്റെ കനവാണു നീ കണ്ണടക്കണ്ണാടിയിൽ തങ്ങിനിൽക്കും നിനവാണു നീ इस ढलती शाम का मंज़र तो देखो समुंदर के साहिल पे ठहरे हैं सपने, हैं സന്ധ്യ തൻ ശോഭയിൽ തീരം മയങ്ങുമ്പോൾ അലതല്ലി വന്നെത്തും കാറ്റിന്റെ അലയാണു നീ यादों की महफ़िल सजी है यहाँ पर इन ठंडी हवाओं के पहरे हैं सपने, हैं ഓർമ്മതൻ മഹ്ഫിലിൽ ദീപങ്ങൾ ജ്വലിക്കവേ ഇരുളിലും മായാതെ മിന്നുന്ന നിഴലാണു നീ अंधेरा जो छाए तो डरना नहीं तुम उजालों की राहों में सुनहरे हैं सपने, हैं ഇത്തിരി വെട്ടവും നെഞ്ചിൽ ഒതുക്കിക്കൊണ്ട് ഇനിയുള്ള യാത്രയിൽ കൂട്ടിനായ് വരവാണു നീ दिलों की किताब को खोल कर देखो हक़ीक़त की दुनिया से सुनहरे हैं सपने, हैं ഹൃദയത്തിൻ താളുകൾ മെല്ലെ തുറന്നു ഞാൻ സത്യത്തിൻ ലോകത്ത് പൂക്കുന്ന മലരാണു നീ वक़्त की मौजों ने बदला है रास्ता मगर दिल के कोने में ठहरे हैं सपने, हैं കാലത്തിൻ ഒഴുക്കിൽ വഴികൾ മാറിയാലും മനസ്സിന്റെ കോണിൽ മായാത്ത നിറവാണു നീ ख़ामोश रातों की अपनी जुबां है कहानी सुनाते जो गहरे हैं सपने, हैं നിശ്ശബ്ദ രാവുകൾ കഥകൾ മ...

തലമുറകളുടെ തീരങ്ങളിൽ നിന്ന്

Image
 തലമുറകളുടെ തീരങ്ങളിൽ നിന്ന് അനന്തമാം കാലപ്രവാഹത്തിൻ തീരത്ത് അറിവിൻ വലയെറിഞ്ഞു നിൽപ്പു മർത്യർ; മുന്നിൽ പരന്നുകിടക്കും സാഗരത്തിൽനിന്ന് തലമുറകൾ നാളെയുടെ വെളിച്ചം തേടുന്നു. പച്ചപ്പുതച്ച മലനിരതൻ സാന്നിധ്യത്തിൽ പ്രകൃതിതൻ ചൈതന്യം നെഞ്ചിലേറ്റുന്നു; കൺമുന്നിൽ കാണുന്നീ വിസ്മയക്കാഴ്ചകൾ പുതിയൊരു പ്രത്യാശതൻ ചിറകുകൾ നൽകുന്നു. ഒരു കൈയിൽ അനുഭവത്തിൻ കരുത്തുമായി മറുകൈയിൽ സ്വപ്നത്തിൻ നൂലുകൾ കോർത്തു; തലമുറകൾ കൈമാറും ജ്ഞാനത്തിൻ വിത്തുകൾ ഈ മണ്ണിൽ വീണ്ടും മുളച്ചുയരുന്നു. കാഴ്ചകൾക്കപ്പുറമുള്ളൊരു സത്യം തേടി ഈ യാത്ര തുടരുന്നു നിശ്ശബ്ദമായി; പ്രകൃതിയോടിണങ്ങിയീ ജീവിതയാത്രയിൽ മാനവർ പ്രപഞ്ചത്തിൻ സ്പന്ദനം തൊട്ടറിഞ്ഞുവെങ്കിൽ ?!! വസുധൈവ കുടുംബകമെന്ന ചിന്തയാൽ ലോകസമസ്താ സുഖിനോ ഭവന്തുവെന്ന പ്രാർത്ഥനയോടെ സമർപ്പിക്കുന്നു... (ഇത് എഴുതാൻ ഉള്ള സാഹചര്യം ഒരു ചിത്രമാണ്) ജി ആർ കവിയൂർ  24/05/2026 (കവിയൂർ, തിരുവല്ല)

തുളസിമഹിമ

Image
തുളസിമഹിമ പ്രഭാതമഞ്ഞില്‍ തുളസിയില ചിരിക്കും, പൂമുഖവാതില്‍ പുണ്യമഴ പെയ്യിക്കും, നാമജപങ്ങള്‍ കാറ്റിലൂടെ ഒഴുകും, നന്മയുടെ ദീപം ഹൃദയത്തില്‍ തെളിയും. ചെവിക്കുപിന്നില്‍ ഇല ചാര്‍ത്തിയ നേരം, ശരീരമാകെ പടരുമൊരു സൌഖ്യം, പഴമയുടെ ജ്ഞാനം തലമുറ പാടും, പച്ചയുടെ സുഗന്ധം മനസിനെ തഴുകും. കിഴക്കോട്ടുനോക്കി തറയിലവള്‍ നില്‍ക്കും, കിരണങ്ങളുടെ താലോലിപ്പില്‍ വിരിയും, സന്ധ്യാദീപത്തിന്‍ ജ്വാലകള്‍ ചിരിക്കും, സൗഭാഗ്യകാറ്റുകള്‍ വീടുകളില്‍ നിറയും. ലക്ഷ്മിയുടെ ചായല്‍ ഭൂമിയില്‍ വന്നു, ധര്‍മധ്വജന്റെ ഭവനത്തില്‍ വളര്‍ന്നു, വിഷ്ണുവിന്‍ സ്നേഹം ഹൃദയത്തില്‍ നിറഞ്ഞു, ഭക്തിയുടെ പാതയില്‍ തപസ്സായി നിന്നു. ശംഖുചൂഡന്റെ ജീവിതത്തില്‍ ചേര്‍ന്നു, പാതിവ്രത്യത്തിന്റെ മഹിമയായി തീര്‍ന്നു, ദേവരുടെ ദുഃഖം കണ്ടവള്‍ കരഞ്ഞു, ധര്‍മത്തിന്റെ വഴിയില്‍ ആത്മാവായ് ലയിച്ചു. ഗണ്ഡകിനദിയായ് ഭൂമിയിലൂടെ ഒഴുകും, വിഷ്ണുവിന്‍ മാലയായി കഴുത്തില്‍ ചേരും, തുളസിദളങ്ങള്‍ പൂജകളില്‍ വിരിയും, ലോകത്തിനു നിത്യശാന്തിയായി നിലക്കും. ജി ആർ കവിയൂർ 23 05 2026 (കവിയൂർ, തിരുവല്ല)

വിശ്വാസപ്രമാണം (തത്ത്വചിന്താപരമായ ഗീതം)

Image
  വിശ്വാസപ്രമാണം (തത്ത്വചിന്താപരമായ ഗീതം) നിന്റെ സ്വപ്നമായിരുന്നു പണ്ട്, നിൻ മനസ്സിന്റെ വിശ്വാസമായിരുന്നു... ഒഴുകുന്ന കാറ്റിന്റെ കൈകളെ നമ്മൾ, തടഞ്ഞുനിർത്തിയില്ലല്ലോ ഒരിക്കലും... എങ്കിലും നിൻ ചാരെ നിന്നിട്ടും എൻ മനസ്സ്, ഏറെ ഏകാന്തത അനുഭവിച്ചറിഞ്ഞു... പറയാതെ പോയൊരു വാക്കിന്റെ നോവിൽ, ആത്മാവ് വിങ്ങിപ്പൊരിഞ്ഞു നിന്നു... എങ്കിലും എൻ സ്വന്തം വചനങ്ങളിൽ തന്നെ, മാറ്റമില്ലാതെ ഇന്നും തുടരുന്നു... നാളിതുവരെ കൈമാറിയ വാക്കുകളൊക്കെ, പ്രവർത്തികളിൽ എന്നും നിറച്ചുവെച്ചു... ആരും വന്ന് ഓർമ്മിപ്പിച്ചു തരാതെ തന്നെ, വിശ്വാസപ്രമാണങ്ങളിൽ ഉറച്ചുനിൽപ്പൂ... മാറുന്ന ലോകത്ത് മാറാ മനസ്സാ-ലൊരു, സത്യമായി ഈ നെഞ്ച് കാത്തിരിപ്പൂ... ജീ ആർ കവിയൂർ  23 05 2026 (കവിയൂർ , തിരുവല്ല)

പ്രണയാർദ്രം (വിരഹ ഗാനം)

Image
 പ്രണയാർദ്രം  (വിരഹ ഗാനം) പല്ലവി: നീയില്ലാതെൻ മനസ്സൊന്നു നിറയുന്നില്ലാ, നീയില്ലാതെൻ ദിനങ്ങളോ നീങ്ങുന്നില്ലാ... ചാരെ നീയില്ലാത്തൊരീ വേളയിൽ, ഒരു നിമിഷം പോലും മനോഹരമാകുന്നില്ലാ... എന്തു ചൊല്ലേണ്ടൂ പ്രിയേ  നീയില്ലാതെ ഞാൻ, ശൂന്യമീ ലോകം മുഴുവൻ ഏകാന്തത തന്നെ അനുപല്ലവി: മിഴികളിൽ സ്വപ്നമായി നീ മാത്രമുണരുമ്പോൾ, നെഞ്ചിൻ തുടിപ്പിലും നിൻ ഓർമ്മകൾ മാത്രം. ഇതെന്തു മോഹ വലയം, ഇതെന്തു നോവിൻ ആഴം? നീയില്ലാത്ത കാഴ്ചകളെല്ലാം അന്യമായിടുന്നു... ചാരെ നീയില്ലാത്തൊരീ വേളയിൽ, ഒരു നിമിഷം പോലും മനോഹരമാകുന്നില്ലാ... ചരണം 1: തനിച്ചാകുമ്പോൾ ഈ നിഴലുകൾ പോലും ഭയപ്പെടുത്തുന്നു, കടന്നുപോയ നല്ല നാളുകൾ വീണ്ടും കൊതിപ്പിക്കുന്നു. ഒരു നിമിഷം പോലും സമാധാനമില്ലാത്ത രാവുകൾ, നിന്നിലുണ്ടായിരുന്ന ആ പ്രകാശം മറ്റെങ്ങുമില്ലിനി... എന്തു ചൊല്ലേണ്ടൂ പ്രിയേ  നീയില്ലാതെ ഞാൻ, നീയില്ലാതെൻ മനസ്സൊന്നു നിറയുന്നില്ലാ... ചരണം 2: തീരുന്നില്ലാ ഈ നോവിൻ നീണ്ട കഥകൾ, പിണങ്ങി നിൽക്കുന്നു എന്നോട് ഈ വാനവും ഭൂമിയും. മിഴികളിൽ കണ്ണീരിൻ കടലിരമ്പുമ്പോൾ, ശൂന്യമാണ് നിൻ ഓർമ്മകളില്ലാത്ത എൻ ഉള്ളം... ചാരെ നീയില്ലാത്തൊരീ വേളയിൽ, ഒരു നിമിഷം പോലും മനോഹര...

വഴിയാത്രക്കാരന്റെ പാട്ടുകൾ

Image
 വഴിയാത്രക്കാരന്റെ പാട്ടുകൾ  സന്ധ്യാംബരം ചുവന്നു തുടുത്തു, സൂര്യതേജസ്സ് മങ്ങും മേഘതണലിൽ. ഓളങ്ങൾ തഴുകും കാറ്റിന്റെ ചായലിൽ, അക്ഷരദീപങ്ങൾ പോലെ നക്ഷത്രങ്ങൾ. വലയം വച്ചു വരും ചന്ദ്രബിംബം മെല്ലെ, ചക്രവാളച്ചരിവു താണ്ടി ചേക്കേറാനൊരുങ്ങും കിളികുലങ്ങളും, മണിമുഴങ്ങിക്കൊണ്ട് സപര്യ തുടരുന്നേരം... കൂരിരുൾ വന്നു മൂടും നേര— മകതാരിലെന്നും പ്രകാശവേലി— യൊരുക്കും കവിത തൻ ദീപങ്ങൾ. കാലമെത്രയോ കഴിഞ്ഞാലു— മെന്റെയുള്ളിലെ ഭാവനകൾ— അസ്തമിക്കാത്തൊരഗ്നിയായി ജ്വലിക്കും. ഈ മണ്ണിൽ ഞാനൊരു വഴിയാത്രക്കാരൻ— എങ്കിലും പാട്ടുകൾ ഓർമ്മയായ്— കാലമെഴുതിയ സാക്ഷ്യമായ് നിലനിൽക്കുമെന്ന് ആശയുടെ ആശ്വാസമോടെ പ്രതീക്ഷയോടെ  ജീ ആർ കവിയൂർ  22 05 2026 (കവിയൂർ, തിരുവല്ല)

ഇടനെഞ്ചിലെ സ്വപ്നം

ഇടനെഞ്ചിലെ സ്വപ്നം ഇറയത്ത് നിന്ന് ഇടവപ്പാതി നനഞ്ഞവളെ   ഇടനെഞ്ചിൽ ആകെ ഇക്കിളി കൂട്ടിയവളെ   ഇദയത്തിൽ നിൻ ഉള്ളിൻ്റെ ഉള്ളിലാരാണ്   ഇങ്ങൊന്ന് എന്നെയും കടാക്ഷിക്കണമേ   ഇലമഞ്ഞിൻ തൂവൽ ഇമകളിൽ വീഴ്ത്തിയവളേ   ഇന്ദ്രധനു ചായം ഇഴകളിൽ ചേർത്തവളേ   ഇമ്പമുള്ള നാദം ഇരവുകളിൽ പാടിയവളേ   ഇഷ്ടങ്ങളുടെ പൂക്കം ഇനിമുതൽ നീയാവളേ   ഇരുളാഴം മാറാൻ ഇളവെയിൽ തന്നവളേ   ഇണചേരും സ്വപ്നം ഇനിയുമെൻ കാത്തവളേ   ഇലവേനൽ കാറ്റിൻ ഇണലുകളിൽ തഴുകിയവളേ   ഇടറുന്ന പാദം ഇനി നീ താങ്ങണമേ   ഇനിയുമെൻ ഉള്ളിൽ ഇനിയും നിറക്കുന്നവളെ   ഇമചിമ്മും നേരം ഇമ്പമായി തഴുകുന്നവളെ   ഇടവേളയില്ലാതെ ഇച്ഛകൾ പൂക്കുന്നവളെ   ഇഹലോകമാകെ ഇനിയെന്നിൽ തീർത്തവളെ   ഈ മേയിൽ പാതി മനസ്സിൽ പാതി തരുമോ   ഇനിയൊരു ജന്മം ഉണ്ടായാലും എൻ പ്രാർത്ഥന   ഇവളെന്നൊരു മോഹം ഇമയോളം നില്ക്കണമേ ജീ ആർ കവിയൂർ  21 05 2026 (കവിയൂർ ,തിരുവല്ല)

പെയ്തിറങ്ങാത്ത മഴ

പെയ്തിറങ്ങാത്ത മഴ കറുത്ത മേഘങ്ങൾ കൂടിയെങ്കിലും,   മഴ ഭൂമിയിലിറങ്ങിയില്ല.   കാത്തുനിന്ന വരണ്ട മണ്ണിൽ,   നിശ്ശബ്ദം മാത്രം വീണിരുന്നു.   കാറ്റിന്റെ മങ്ങിയ ചലനത്തിൽ,   അറിയാത്ത വേദന നിറഞ്ഞു.   പറയാതെ നിന്ന വാക്കുകൾ,   മനസ്സിൽ തിരമാലയായി.   പെയ്യാതെ കടന്നുപോയ മഴപോലെ,   ചില സ്വപ്നങ്ങൾ മാഞ്ഞുപോയി.   എന്നിരുന്നാലും പ്രതീക്ഷയുടെ വിത്ത്,   ഹൃദയത്തിൽ ജീവനോടെ നിന്നു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

ഇരുളിന്റെ ചുരുളുകൾ

ഇരുളിന്റെ ചുരുളുകൾ രാത്രിയുടെ ആഴമുള്ള മൗനത്തിൽ,   ഇരുളിന്റെ ചുരുളുകൾ വിരിഞ്ഞു.   നക്ഷത്രങ്ങളുടെ ദൂരവെളിച്ചം,   വഴികളെ സ്പർശിച്ചുനിന്നു.   കാറ്റിന്റെ മൃദു ശബ്ദത്തിൽ,   മറഞ്ഞ കഥകൾ ഉണർന്നു.   നിഴലുകളുടെ നീണ്ട യാത്രയിൽ,   ഓർമ്മകൾ ചലിച്ചുപോയി.   പുലരിയുടെ നേരിയ തെളിച്ചം,   ഇരുളിനെ മെല്ലെ നീക്കി.   ചുരുളുകൾ അഴിഞ്ഞ നിമിഷത്തിൽ,   പ്രതീക്ഷ വീണ്ടും ജനിച്ചു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

ആകാശത്തിന്റെ അരികിൽ

ആകാശത്തിന്റെ അരികിൽ  ആകാശത്തിന്റെ അരികിലൂടെ,   മേഘങ്ങൾ ഒഴുകിനീങ്ങി.   നിലാവിന്റെ തണുത്ത തെളിച്ചം,   രാത്രിയെ സ്വപ്നമാക്കി.   ദൂരെയൊരു പക്ഷിയുടെ ചിറകിൽ,   യാത്രയുടെ നാദം നിറഞ്ഞു.   കാറ്റിന്റെ അദൃശ്യ വഴിയിൽ,   പ്രതീക്ഷ പറന്നുനിന്നു.   പുലരിയുടെ ആദ്യ നിറത്തിൽ,   പുതിയ ദിനം വിരിഞ്ഞുവന്നു.   ആകാശത്തിന്റെ അരികിൽ,   ഹൃദയം വെളിച്ചം കണ്ടെത്തി. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

മണലിൽ എഴുതിയ വാക്കുകൾ

മണലിൽ എഴുതിയ വാക്കുകൾ തിരമാല തഴുകിയ തീരത്ത്,   മണലിൽ ചില വാക്കുകൾ തെളിഞ്ഞു.   കാറ്റിന്റെ നിശ്ശബ്ദ യാത്രയിൽ,   അവ മെല്ലെ മാഞ്ഞുപോയി.   സന്ധ്യയുടെ മങ്ങൽ വെളിച്ചത്തിൽ,   ഓർമ്മകൾ തിരികെ വന്നിരുന്നു.   പറയാതെ മറഞ്ഞ വികാരങ്ങൾ,   ഹൃദയത്തിൽ ഒഴുകിനിന്നു.   കാലം കഴുകിയ പാതകളിൽ,   ചുവടുകൾ മാത്രം ബാക്കിയായി.   മണലിൽ എഴുതിയ വാക്കുകൾ,   മൗനമായി ഉണർന്ന് എഴുന്നേറ്റു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

മുടിയേറ്റ് ദാരികവധത്തിന്റെ തീനൃത്തം

Image
 മുടിയേറ്റ്  മുടിയേറ്റ്  ദാരികവധത്തിന്റെ തീനൃത്തം (ആരംഭശ്ലോകം) ഹോ... ഹോ... ഹോയ്... കാളികാവിലെ തീച്ചൂടിൽ കാവിലമ്മ തൻ കോപത്തിൽ ചെണ്ടമേളം പൊട്ടിയുണരും മുടിയേറ്റിൻ രാവിതാ... പഞ്ചവർണ കളമെഴുത്തിൽ ഭദ്രകാളി ഉണരുന്നൂ ദാരികന്റെ ദുർഭരണത്തിന് അവസാനമിതാ... (നാരദൻ ശിവനോട്) കൈലാസത്തിൽ നാരദൻ വന്നു കരഞ്ഞുപറയും ഭൂമിവേദന ദാരികന്റെ ക്രൂരചിരിയിൽ ദേവലോകം വിറയുന്നൂ... "ഭൂമിയാകെ കത്തിടുന്നു ധർമ്മദീപം അണയുന്നൂ ഭദ്രകാളി ഉണരേണം അസുരാന്ത്യം വരേണം..." [കൂടെപ്പാടി സംഘം ( chorous)] ആടി വാ കാളിയമ്മേ അഗ്നിനേത്ര ജ്വാലയമ്മേ മുടിയഴിച്ച് പോരിറങ്ങും മുടിയേറ്റിൻ ദേവിയമ്മേ! ഹര ഹരേ... ഹോ ഹോ ഹോ... ദാരികൻ വീഴും രാവിതാ! (ദാരികന്റെ പുറപ്പാട്) നാലു ദിക്കിൽ വാൾ ഉയർത്തി ദാരികൻ ചിരിച്ചുയരും "എന്നെ നേരിടാൻ ആരുണ്ടിവിടെ?" ഭൂമി തന്നെ നടുങ്ങിടുന്നു... രക്തചന്ദ്രൻ മൂടിയാകാശം അസുരഗർജ്ജനം കേൾക്കുന്നു മരണനൃത്തം തുടങ്ങിടുമ്പോൾ മനുഷ്യർ പ്രാർത്ഥനയാകുന്നു... (യുദ്ധം താളം മുറുകുന്നു ) തക തക തക ചെണ്ടമേളം തീപ്പൊരി പോലെ കാളിയമ്മ! മുടിയഴിച്ചു സൂര്യൻ മറച്ചു ഇരുളിറക്കി പോർവിളിച്ചു! മായായുദ്ധം വന്ന അസുരൻ മായയിൽ തന്നെ വീണുപോയി ദാരികന്റ...

ലാലേട്ടൻ

ലാലേട്ടൻ വെള്ളിത്തിരയുടെ വിസ്മയമായി   വേഷങ്ങൾക്കുള്ളിൽ ജീവൻ ചേർത്ത്,   ചിരിയിലും കണ്ണീരിലും   ജനഹൃദയം കീഴടക്കിയ താരം. മോഹനമായി മിഴികളിൽ തെളിഞ്ഞ്   ലാളിത്യമായി മനസുകളിൽ നിറഞ്ഞ്,   അഭിനയത്തിന്റെ ആകാശത്തിൽ   ധ്രുവനക്ഷത്രമായി ജ്വലിക്കുന്നവൻ. കിരീടവും ഭരതവും തേടിയെത്തിയ   കലയുടെ അമൂല്യ സാന്നിധ്യം,   കാലം മായ്ക്കാത്ത പ്രതിഭയുടെ പേര് —   നമ്മുടെ സ്വന്തം ലാലേട്ടൻ. ജന്മദിനത്തിന്റെ പുണ്യവേളയിൽ   ഹൃദയം നിറഞ്ഞ ആശംസകൾ,   ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്ന്   സ്നേഹത്തോടെ പ്രണാമം. ജീ ആർ കവിയൂർ  21 05 2026 ( കവിയൂർ , തിരുവല്ല)

सलामत रहो | സുഖമായിരിക്കൂ | Gazhal l

Image
 सलामत रहो | സുഖമായിരിക്കൂ | Gazhal l  जहाँ भी हो तुम सलामत रहो, मेरी ये दुआ है सलामत रहो എവിടെയായാലും നീ സുഖമായിരിക്കൂ, എൻ ഹൃദയ പ്രാർത്ഥന സുഖമായിരിക്കൂ हवाओं में ज़हर घुलने लगा है, दुआओं की तरह सलामत रहो കാറ്റുകളിൽ വിഷം പടരുന്ന കാലം, പ്രാർത്ഥനപോലെ നീ സുഖമായിരിക്കൂ सफ़र में कितने अँधेरे मिलेंगे, चराग़ों की तरह सलामत रहो യാത്രയിൽ ഇരുളുകൾ ഏറെയുണ്ടെങ്കിലും, ദീപശിഖ പോലെ അണയാതെ കാറ്റിൽ നീ सുഖമായിരിക്കൂ ज़माना हर कदम आज़माएगा यूँ, वफ़ाओं की तरह सलामत रहो ലോകം ഓരോ നിമിഷവും മാറിയാലും, സ്നേഹത്തിൻ്റെ പേരിൽ നീ സുഖമായിരിക്കൂ नज़र में कई ख़्वाब टूटे हुए हैं, मगर आईने-सा सलामत रहो കണ്ണുകളിൽ ചില സ്വപ്നങ്ങൾ തകർന്നാലും, ഉടയാത്ത കണ്ണാടി പോലെ നീ സുഖമായിരിക്കൂ कभी दर्द दिल पर हुकूमत करे तो, हँसी की तरह ही सलामत रहो വേദന ഹൃദയത്തിൽ വാഴുന്ന നേരവും, പുഞ്ചിരിപോലെ നീ സുഖമായിരിക്കൂ ये दुनिया बदलती रहे रोज़ लेकिन, मोहब्बत की रस्में सलामत रहो കാലം പല നിറങ്ങളിൽ ഒഴുകിയാലും, വിശ്വാസം പോലെ നീ സുഖമായിരിക്കൂ दुआ है मेरी रब से हर पल तुम्हें, मेरे ख़्वाब बनके सलामत रहो ദൈവത്തോട് എൻ പ്രാർത്ഥന ഇത്രമാത്രം, എൻ സ്വപ്ന...

Shabda Brahman | शब्द ब्रह्म | ശബ്ദബ്രഹ്മം – A Spiritual Ghazal

Image
 Shabda Brahman | शब्द ब्रह्म | ശബ്ദബ്രഹ്മം – A Spiritual Ghazal हर धड़कन में गूंज रहा है जो अलख निरंजन शब्द ब्रह्म,   सांसों की इस माला में जो बहता है वो है शब्द ब्रह्म।   നാദത്തിൽ അടങ്ങിയിരിപ്പൂ അതേ ഓം എന്ന ശബ്ദബ്രഹ്മം,   ആത്മാവിൻ ഉള്ളിൽ ജ്വലിച്ചു നിൽക്കും ദിവ്യമാം ശബ്ദബ്രഹ്മം.   ढूंढ रहा है तू जिसे मस्जिद और मन्दिर में,   तेरे दिल के अंदर ही तो रहता है वो शब्द ब्रह्म।   തേടിയലയുന്നു നീയതിനെ അമ്പലങ്ങളിലും പള്ളികളിലും,   ഉള്ളിൽ തിരയൂ മാനവാ നീ ആത്മരൂപമാം ശബ്ദബ്രഹ്മം.   मिट जाएगी ये दुनिया और ये सारा जग का मेला,   शाश्वत होकर हर युग में जो रहता है शब्द ब्रह्म।   മാഞ്ഞുപോം ഈ കായവും ഈ ലോകമായാജാലവും,   ശാശ്വതമായി നിലനിന്നിടും ഒടുവിൽ ജ്വലിക്കും ശബ്ദബ്രഹ്മം.   सूफ़ी रंग में रंग दे अपनी इस सूनी ज़िन्दगी को,   रूह को जो पावन कर दे वो है शब्द ब्रह्म।   ഭക്തിരസത്തിൽ ലയിച്ചുണരട്ടെ നിന്റെയീ ജീവിതം,   ആത്മശുദ്ധി തന്നെയേകും ദിവ്യമാം ശബ്ദബ്രഹ്മം....

മോഹനമാം മുരളിനാദം

Image
 മോഹനമാം മുരളിനാദം നീലമേഘത്തിൻ തിരശ്ശീല നീക്കിയാൽ നിത്യചൈതന്യ ദീപങ്ങൾ തെളിയുന്നു, കാണാതെയൊരു കരുണാനദി പോലെ കാതോരമെത്തി മനസ്സിനെ തഴുകുന്നു। വെൺചന്ദ്രികയിൽ വിരിയുന്ന സ്വപ്നങ്ങൾ വേണുനാദത്തിൽ ലയിച്ചൊഴുകിടും, അമ്പരമൊട്ടാകെ അമൃതമഴയായി ആത്മാവിൻ ദാഹം ശമിപ്പിച്ചീടും। പൂക്കളിലൊളിച്ച പരിമളസ്പന്ദനം പുണ്യസ്പർശമായി പടരുന്നേരം, കാലത്തിൻ ചക്രം നിലച്ചതുപോലെ കാണികൾ മൗനരായ് മാറുന്നു। അദ്ഭുതമാം ആ ദിവ്യഭാവത്തിൽ അന്തരംഗങ്ങൾ പ്രകാശം ചൊരിയും, ഭൂമിയും ഗഗനവും ഭക്തിസാന്ദ്രമായി ഭാവരാഗങ്ങളിൽ മുങ്ങിയാടുന്നു॥ ജീ ആർ കവിയൂർ  20 05 2026 ( കവിയൂർ, തിരുവല്ല)

दर्द और मुस्कान | വേദനയും പുഞ്ചിരിയും | Soulful Hindi Malayalam Ghazal Raag Darbari Kanada

Image
 दर्द और मुस्कान | വേദനയും പുഞ്ചിരിയും | Soulful Hindi Malayalam Ghazal Raag Darbari Kanada ग़ज़ल / ഗസൽ दिल में इक आकाश रोता हो तो रोने दीजिए,   दुनिया को बस हँसता चेहरा ही दिखाया कीजिए। ഉള്ളിലൊരു ആകാശം കരഞ്ഞാലും ചിരിച്ചുകൊള്ളൂ,   ലോകത്തിന് ചിരിച്ച മുഖം മാത്രം കാണിച്ചുകൊള്ളൂ। ज़ख्म कितने भी छुपे हों रूह की वीरानियों में,   लब पे फिर भी प्यार का नग़्मा सजाया कीजिए। മുറിവുകൾ ഹൃദയത്തിൽ ആഴമായി പതിഞ്ഞാലും,   സ്നേഹത്തിന്റെ മധുരഗാനം ചുണ്ടിൽ നിറച്ചുകൊള്ളൂ। दर्द की बारिश में भी उम्मीद के दीपक जला,   तीरगी में रौशनी बनकर ही आया कीजिए। വേദനകൾ മഴപോലെ രാവോളം പെയ്താലും,   പ്രതീക്ഷയുടെ തിരിനാളം ഉള്ളിൽ തെളിച്ചുകൊള്ളൂ। रात जब तन्हा लगे और साँस बोझिल हो उठे,   चाँद बनकर ख़ुद को ही दिल से लगाया कीजिए। നിശബ്ദ രാത്രികളിൽ ഏകാന്തം വളർന്നാലും,   ചന്ദ്രികപോൽ സ്വപ്നങ്ങളെ നെഞ്ചോട് ചേർത്തുകൊള്ളൂ। टूट जाएँ ख़्वाब तो फिर हौसलों से काम लो,   आँसुओं को मोतियों जैसा बनाया कीजिए। തകർന്നുപോയ മോഹങ്ങൾ ചാരമായി തീർന്നാലും, ...

കാറ്റിൽ ഒഴുകുന്ന കഥ

 കാറ്റിൽ ഒഴുകുന്ന കഥ കാറ്റിന്റെ മൃദു ചിറകിൽ,   ഒരു കഥ ഒഴുകിയെത്തി.   ആരും പറയാതെ പോയ,   വാക്കുകൾ അതിൽ നിറഞ്ഞിരുന്നു.   മഴനനഞ്ഞ വഴിയരികിൽ,   ഓർമ്മകൾ നിന്നു കേട്ടു.   ഇലകളുടെ ചലനങ്ങളിൽ,   കാലത്തിന്റെ സ്വരം മുഴങ്ങി.   പറന്നുപോകുന്ന കാറ്റിനൊപ്പം,   കഥയും ദൂരെയായി നീങ്ങി.   പക്ഷേ അതിന്റെ നിശ്ശബ്ദം,   ഹൃദയത്തിൽ തങ്ങിനിന്നു. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

നദിയുടെ വളവ്

 നദിയുടെ വളവ് നദിയുടെ ശാന്ത വളവിൽ,   വെളിച്ചം തളിർന്നു നിന്നു.   തീരങ്ങളെ തഴുകിയൊഴുകി,   ഓളങ്ങൾ കഥകൾ പറഞ്ഞു.   പച്ചപ്പിന്റെ മൃദു നിഴലിൽ,   കാറ്റ് സംഗീതം പകർന്നു.   ദൂരെയൊരു പക്ഷിഗാനം,   സന്ധ്യയിൽ അലിഞ്ഞുചേർന്നു.   തിരിവുകൾ പിന്നിട്ടൊഴുകും,   നദിപോലെ ജീവിതവും.   തടസ്സങ്ങൾ കടന്നുപോകാൻ,   പ്രതീക്ഷ വഴികാട്ടിയായി. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

ലത ടീച്ചറിനായി മേയ് 29 നു വിരമിക്കും

  ലത ടീച്ചറിനായി മേയ് 29 നു വിരമിക്കും സ്നേഹത്തിൻ സന്ദേശം പകരും സ്നേഹമയിയാം ലത ടീച്ചർ, തൻ സരസ്വതീ സന്നിധിയാം വിദ്യാലയത്തിൽ നിന്നും  സന്തോഷത്തോടെ സാദരം വിരമിക്കുമ്പോഴും... മനസ്സെന്നും ചുറ്റിനടക്കുന്നു ഈ  ചിത്രശലഭങ്ങൾക്കിടയിൽ, മലയാളത്തിൻ ലാളനമേകി ഇന്നും സ്നേഹപൂർവ്വം. അക്ഷരപ്പൂക്കൾ വിരിയും മനസ്സിൽ അറിവിൻ തേൻകണം പകർന്നു നൽകി മാതൃഭാഷതൻ മാധുര്യം നുകരാൻ മാറ്റുരയ്ക്കാനാവാത്ത മാതൃകയായി. കാണുവാനായ് ഇന്നും വരുന്നുണ്ടല്ലോ ആ ശിഷ്യസമ്പത്തിൻ നീണ്ട നിരകൾ! അവരൊക്കെയും ഉന്നതശ്രേണിയിൽ വിരാജിക്കുന്നുവെന്ന അറിവാണല്ലോ പുണ്യം. കർമ്മപഥങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ കാത്തിരിപ്പൂ ഇനി വിശ്രമകാലം ഓർമ്മതൻ ചെപ്പിലീ വിദ്യാലയ മുറ്റം ഓമനിച്ചെന്നും സൂക്ഷിക്കാമല്ലോ. അതുതന്നെയല്ലേ ഒരധ്യാപികയുടെ ശേഷിയും ശ്രേയസ്സും കരുത്തും സംതൃപ്തിയും. ഇനിയും ഇതുപോലെ പ്രസന്നവദനയായി ആയുരാരോഗ്യ സൗഖ്യത്തോടെ വാഴാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു... ജീ ആർ കവിയൂർ  19 04 2026 (തിരുവല്ല കവിയൂർ)

ഉദ്യോഗത്തിൽ നിന്നും വിരമിക്കും ശോഭ ലത ടീച്ചറിനായി

 ഉദ്യോഗത്തിൽ നിന്നും വിരമിക്കും ശോഭ ലത ടീച്ചറിനായി  അക്ഷരമുറ്റത്തു നിന്നും പടിയിറങ്ങും ആശതൻ പൊൻകിരണങ്ങളാൽ അറിവുകൾ പകർന്നു നൽകിയൊരാ വിദ്യാലയത്തിൻ തിരുനടയിൽ നിന്നും അധ്യാപികയാം നമ്മൾ തൻ  ശോഭലത ടീച്ചർ വിരമിക്കുന്നു ആകണ്ണുകളിൽ ഓർമ്മകൾ നിറഞ്ഞുപോയോ? ആർക്കുമേ അതറിയില്ലിപ്പോൾ ആത്മബന്ധത്തിൻ നൂലിഴകളാലെ  അവരുടെ മനസ്സിൽ എന്നെന്നും ആ വിദ്യാലയം ഉണർന്നിരുന്നു കുട്ടികൾ തൻ മികവുകൾ കണ്ടറിഞ്ഞ് കൂടെയുണ്ടായിരുന്നൂ ടീച്ചറെന്നും അവിടെയുള്ള വിദ്യാർത്ഥികളും ഒപ്പം പൂർവ്വവിദ്യാർത്ഥികളും  അന്വേഷിച്ചു വരാറുണ്ടല്ലോ ഇതല്ലോ ശോഭ ടീച്ചറുടെ ശോഭ കുടുംബത്തിലും നമ്മൾ തൻ സമൂഹത്തിലും ശോഭയായ് എന്നും വിളങ്ങീടട്ടേ  ആയുരാരോഗ്യ സൗഖ്യങ്ങളെന്നും ഔദ്യോഗ ജീവിതത്തിൽ നിന്നും വിരമിച്ച ടീച്ചർക്ക്  സന്തോഷവും ശാന്തിയും നേർന്നിടുന്നു .. ജീ ആർ കവിയൂർ  19 05 2026

മറഞ്ഞ വഴികൾ

 മറഞ്ഞ വഴികൾ മങ്ങിച്ചെന്ന പാതകളിലൂടെ,   ഓർമ്മകൾ നടന്നു നീങ്ങി.   ആരും തിരയാത്ത വഴികളിൽ,   മൗനം മാത്രം ബാക്കിയായി.   മരങ്ങളുടെ നീണ്ട നിഴലിൽ,   കാലം നിശ്ചലമായി നിന്നു.   കാറ്റിന്റെ മൃദു ചലനത്തിൽ,   മറന്ന സ്വപ്നങ്ങൾ ഉണർന്നു.   അറിയാതെ കടന്നുപോയ,   ജീവിതത്തിന്റെ ചുവടുകൾ പോലെ.   മറഞ്ഞ വഴികളുടെ അറ്റത്ത്,   ഒരു പുതിയ പുലരി കാത്തിരുന്നു. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

പ്രഭാത സവാരി

Image
കവിത  പ്രഭാത സവാരി പുലരി തൻ പൊൻകിരണം കൺതുറക്കും വേളയിൽ, മടിയെല്ലാം ദൂരെ മാറ്റി ഇറങ്ങീടാം നിരത്തിലായ്. പച്ചപ്പുൽത്തകിടിയും പ്രകൃതിതൻ ഭംഗിയും, ഉള്ളിലെരിയുന്ന താപമെല്ലാം മാറ്റീടും. ഇളംകാറ്റേറ്റു നാം മുന്നോട്ട് നടക്കുമ്പോൾ, സ്വതന്ത്രമായി ചിന്തിക്കാൻ മനസ്സിന്നു കഴിയും. പുതിയൊരു സൗഹൃദം പൂത്തുലയും ദൂരങ്ങളിൽ, പഴയൊരു ബന്ധങ്ങൾ പുതുക്കാനും വഴിയൊരുക്കും. രക്തസമ്മർദ്ദവും പ്രമേഹവും ഓടിയകലും, രോഗങ്ങൾ തീണ്ടാത്ത കായബലം കൈവരും. ആരോഗ്യം കാക്കുന്ന സൗമ്യമാം ശീലമിത്, ആയുസ്സും ഉണർവും നൽകിടും പുണ്യമിത്. വാടിയ മനസ്സുകൾ ഉണരുന്ന നേരം, വാക്കിനാൽ ചൊല്ലാം പ്രഭാതസവാരി തൻ ഗീതം. നടക്കാം നമുക്കൊരുമിച്ചീ പുലർകാലെ, നേടാം ആരോഗ്യമുള്ളൊരു നാളെ! ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

നീട്ടിയ ഭാഗ്യം

Image
 നീട്ടിയ ഭാഗ്യം നര വീണ മുടിയും തെളിഞ്ഞൊരു ചിരിയും മിഴിയിൽ ഒളിച്ചൊരു നോവിൻ കടലും, ചായക്കടയുടെ കോണിലിരിക്കെ ചാരത്തു വന്നു നീ നീട്ടിയ ചീട്ട്. അമ്പതു രൂപതൻ ചില്ലറത്തുട്ടുകൾ അരികിലെ കൈകളിലേക്ക് മാറുമ്പോഴേ, മുച്ചക്രവണ്ടിതൻ യാത്രാക്കൂലി നടന്നുതീർക്കാമെന്നു കരുതി അപ്പോൾ. സംഖ്യാശാസ്ത്രവും ഭാഗ്യക്കുറിയും നേരമ്പോക്കായ് തള്ളി മനസ്സൊരു- നിമിഷത്തിൽ വിശ്വസിച്ചീടുന്നു മർത്യാ, നാളെയാ ഭാഗ്യം തുണയ്ക്കുമെന്നോർത്തു. സമ്മാനമില്ലെന്നറിഞ്ഞൊരീ രാത്രിയിൽ നഷ്ടബോധങ്ങളേതുമില്ലിന്നു സഖേ, ഒരു നൂറു രൂപപോലും കിട്ടിയില്ലെങ്കിലും നമ്മെ തമ്മിൽ കോർത്തൊരീ അക്ഷരക്കൂട്ട്! ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

കരുണതൻ ദീപം

Image
 കരുണതൻ ദീപം പല്ലവി: ഒരു ചില സങ്കടങ്ങൾ, പറയാൻ ആവില്ല മാറ്റുചിലതോ  പാടി തീർക്കാനും ആവില്ല വേദനകൾ. ഒരു കൈത്തിരി വെളിച്ചമായി നീ വരുമ്പോൾ, അറിയുന്നു ഞാനെന്നും ദൈവമേ നിന്നെ. അനുപല്ലവി: പല വഴി തേടി അലഞ്ഞു നടന്നീ ദുഃഖവുമായി പ്രവചന വാക്യങ്ങൾ ചോദി തിരിഞ്ഞു. കണ്ടില്ല ഞാൻ നിന്നുടെ രൂപമെങ്ങും, കണ്ടത് കേവലം കല്ലേ മാത്രം. ചരണം: അമ്പലവാതിലിലും പള്ളിയിലും അല്ല, ഉണരുന്നു ഈശ്വരത്വമിവിടെ. മറ്റൊരു ജീവന്റെ കണ്ണീർ തുടയ്ക്കും, സ്നേഹമുള്ള മനസ്സിലാണെന്നറിയൂ. ഈ ഭൂമിയിലിതിനേക്കാൾ വലുതായി, മറ്റൊന്നുമില്ല അമ്മയല്ലാതെ ഇല്ല വേറൊന്നും ഇല്ല മാറ്റുരയ്ക്കുവാൻ  ജീ ആർ കവിയൂർ  17 05 2026 (കവിയൂർ, തിരുവല്ല)

പ്രകൃതി സംരക്ഷണം

Image
 പ്രകൃതി സംരക്ഷണം പ്രകൃതി നീ തകൃതിയായി മാറുന്നുവോ എന്തേ? മരങ്ങളും മലകളും കാടുകളും ഇല്ലാതാക്കി മനുഷ്യാ നിൻ കാട്ടും കുസൃതിയാലോ? അസംസ്കൃത വസ്തുക്കളാൽ നിർമ്മിച്ചീടും നിന്റെ- വ്യാജവസ്തുക്കൾ കടലിൽ തള്ളുന്നുവല്ലോ, അത് തിരികെ കരയിലേക്ക് വീണ്ടും വന്ന്  വലിയ വിനയായ് മാറുന്നുവല്ലോ, പ്രകൃതിതൻ പ്രതികാരം കാണുന്നില്ലയോ ? അതോ കണ്ടില്ല എന്ന് നടിക്കുന്നുവോ ?! ചൂടാൽ വെന്തുരുകുന്നു ഭൂമിയിന്ന്, പുകയുന്നു മനവും പുകയുന്നു കണ്ണുകളും, കൊടും തണുപ്പും ഉരുകുന്ന മഞ്ഞിൻ മലകളും, താളം തെറ്റിയീടും പ്രകൃതി തൻ വികൃതികൾ. ഓണനാളിൽ ഓണമൂട്ടുന്നു പ്രകൃതിക്ക് വിവിധ രീതിയിൽ, ഗൗളിക്കും നാല്കാലിയ്ക്കും ഓണം കൊടുത്തൊരു പഴയ കാലം! അതിരുകൾ വെട്ടിപ്പിടിച്ച നിൻ ആർത്തിയാൽ, കാവുകളൂം കുളങ്ങളും കാത്തുപരിപാലിച്ചും, സൂര്യനും പാമ്പിനും മരങ്ങൾക്കും വിളക്കുവെച്ചും, സമസൃഷ്ടിയായി പ്രകൃതിയെ വണങ്ങിയ പഴയ കാലത്തെ- അറിവില്ലാതെ നാം തല്ലിക്കെടുത്തുന്നു! സൗരോർജ്ജം സ്വീകരിച്ച് മലിനീകരണം തടയാം, വാഹനപ്പെരുപ്പം കുറച്ച് ഇന്ധനവാതകങ്ങൾ ഒഴിവാക്കാം, ഇനിയെങ്കിലും ഉണരൂ മനുഷ്യാ നീ, മരങ്ങൾ നട്ടുപിടിപ്പിച്ചു കാക്കുകീ ഭൂമിയെ, സഹജീവികളെയും ആദരിച്ചു പോറ്റുക, ഒന്ന...

പാർവണ പൊയ്കതൻ കൽപ്പടവിൽ

Image
 പാർവണ പൊയ്കതൻ കൽപ്പടവിൽ പാർവണ പൊയ്കതൻ കൽപ്പടവിൽ പുഞ്ചിരി പൂവുമായി കനവിൽ നിന്നവളെ പെയ്തൊഴിഞ്ഞോർമ്മതൻ തണൽ തേടവേ  പകരും നക്ഷത്രങ്ങളുടെ പതനങ്ങൾ കണ്ട് പാലൊളി ചിതറുമീ പാതിരാവിൽ പതിവായി നാം ചേർന്നിരുന്നോരു നാളുകളിൽ പവിത്രമാം മധുര നോവിൻ്റെ ദലസ്പർശം പനിനീർ മലരുകളെയോർത്തുപോന്നു പൂങ്കാറ്റിലലിയുന്ന നിൻ മൊഴികളെല്ലാം പലവട്ടം മറക്കാതെ താളുകൾ മറിക്കവേ പരശ്ശതം ജന്മങ്ങൾ കഴിഞ്ഞാലും പെണ്ണേ പതറാതെ നിൻ പ്രണയത്തിൻ തണലിൽ വാഴാം പകൽവെളിച്ചം പോലുമിന്നെന്നിൽ ഇരുളായി പതിയെൻ ഹൃദയതാളം നിലയ്ക്കും വരെയും പങ്കുവെച്ചോരാ അനുരാഗ തീരങ്ങളിൽ പരാതികളേതുമില്ലാതെ കാത്തിരിക്കാം ജീ ആർ കവിയൂർ  18 05 2026 (കവിയൂർ , തിരുവല്ല)

ചെല്ലകിളിയുടെ യാത്ര

 ചെല്ലകിളിയുടെ യാത്ര പുലരിയുടെ വെളിച്ചത്തിനൊപ്പം,   ചെല്ലകിളി പറന്നുയർന്നു.   മരച്ചില്ലകളുടെ ഇടവഴിയിൽ,   പുതിയ ആകാശം തേടിനടന്നു.   കാറ്റിന്റെ മൃദു ചിറകുകളിൽ,   അവൾ ദൂരങ്ങൾ മറന്നുപോയി.   നദിക്കരയിലെ നിശ്ശബ്ദത്തിൽ,   സ്വന്തം പാട്ട് ചേർത്തുവച്ചു.   സന്ധ്യ മങ്ങിവരുന്ന നേരം,   കൂടിലേക്ക് മടങ്ങിയെത്തി.   ചെല്ലകിളിയുടെ ഈ യാത്രയിൽ,   സ്വപ്നങ്ങൾ ചിറകുവിരിച്ചു. ജീ ആർ കവിയൂർ  18 05 2026 ( കവിയൂർ,തിരുവല്ല)

ജീവിത സത്യം

Image
ജീവിത സത്യം ഇന്നുണർന്നപ്പോൾ കണ്ടു ദാ,  മുടിയിഴകളിൽ വെള്ളി വെളിച്ചം... കണ്ണാടി നോക്കി ചിരിച്ചുപോയ്, ഇതു കാലം തന്നൊരു സമ്മാനം! വേദനയുണ്ട്, തളർച്ചയുണ്ട്, എങ്കിലും ഉള്ളിൽ സന്തോഷമുണ്ട്... ജീവിക്കാൻ ഈയൊരു നാൾ കൂടി, തന്ന ദൈവത്തിനു നന്ദിയുണ്ട്! മുഖത്തെ ഓരോ വരകളും, പറയുന്നുണ്ട് ഒരു കഥ മനോഹരം... ഇന്നലെകളിൽ കണ്ട കനവുകൾ, ഇന്നീ മുഖത്തെ പുഞ്ചിരികൾ. മുട്ടുകൾ ചെറുതായി വേദനിച്ചാലും, നടുവിന് ഇത്തിരി വിറയലുണ്ടായാലും, ജീവനുണ്ട്, ശ്വാസമുണ്ട്, വിശ്വാസമുണ്ട് ഈ മണ്ണിൽ ഇനിയും നടന്നിടാൻ! നരച്ച മുടികൾ ഓർമ്മിപ്പിക്കുന്നു, കടന്നുപോന്നൊരു നല്ല വഴികൾ... പക്വതയോടെ നോക്കിക്കാണാൻ, പഠിപ്പിച്ചു തന്നൊരു ജീവിതപ്പാഠങ്ങൾ. വയസ്സാവുക എന്നാൽ തളരുകയല്ല, അനുഭവങ്ങളുടെ വലിയൊരു അഴകല്ലേ... ഈ വെള്ളിമുടിയും ഈ ചുളിവുകളും, ജീവിച്ചു തീർത്തതിൻ അടയാളമല്ലേ! ജീ ആർ കവിയൂർ  17 05 2026 ( കവിയൂർ, തിരുവല്ല)

നീയെന്ന ഭാവമായ്

നീയെന്ന ഭാവമായ് ഈണം ഏതായാലും നെഞ്ചിലേറ്റാം സഖേ,  ഈ വരികൾ നമുക്കായൊന്നു മൂളാം മെല്ലേ...  പരിഭവം കാട്ടി നീ എന്നിൽ നിന്നുമകലുകിലായ്,  ഒന്നു കേൾക്കുകിൽ പരിഭവങ്ങളെല്ലാം അലിയിച്ചിടാം. നിന്നെപ്പോലെയാകാൻ എനിക്കാവാഞ്ഞാൽ പ്രിയേ,  നിൻ നിഴലായ് മാറാൻ കഴിഞ്ഞില്ലെങ്കിൽ... എന്നെത്തന്നെ നിന്നിലേക്ക് മാറ്റാം, നീയെന്ന ഭാവമായ് ഒന്നായ് ലയിച്ചീടാം. പരിഭവം കാട്ടി നീ അകലുകിൽ, നിൻ പരിഭവങ്ങളെല്ലാം അലിയിച്ചിടാം... പ്രകൃതിയില്ലാതെ പ്രണയമുണ്ടോ, പൂവില്ലാതെ പുലരിയുണ്ടോ, നീയില്ലാതെ ഞാനുമില്ല, ഞാനില്ലാതെ നീയുമുണ്ടോ... ഒടുവിൽ നമ്മളൊന്നായ് ഈ പ്രപഞ്ച താളത്തിൽ അലിഞ്ഞിടാം. ജീ ആർ കവിയൂർ  17 05 2026 (കവിയൂർ , തിരുവല്ല)

കരുണതൻ ദീപം

കരുണതൻ ദീപം പല്ലവി: ഒരു ചില സങ്കടങ്ങൾ, പറയാൻ ആവില്ല മാറ്റുചിലതോ  പാടി തീർക്കാനും ആവില്ല വേദനകൾ. ഒരു കൈത്തിരി വെളിച്ചമായി നീ വരുമ്പോൾ, അറിയുന്നു ഞാനെന്നും ദൈവമേ നിന്നെ. അനുപല്ലവി: പല വഴി തേടി അലഞ്ഞു നടന്നീ ദുഃഖവുമായി പ്രവചന വാക്യങ്ങൾ ചോദി തിരിഞ്ഞു. കണ്ടില്ല ഞാൻ നിന്നുടെ രൂപമെങ്ങും, കണ്ടത് കേവലം കല്ലേ മാത്രം. ചരണം: അമ്പലവാതിലിലും പള്ളിയിലും അല്ല, ഉണരുന്നു ഈശ്വരത്വമിവിടെ. മറ്റൊരു ജീവന്റെ കണ്ണീർ തുടയ്ക്കും, സ്നേഹമുള്ള മനസ്സിലാണെന്നറിയൂ. ഈ ഭൂമിയിലിതിനേക്കാൾ വലുതായി, മറ്റൊന്നുമില്ല അമ്മയല്ലാതെ ഇല്ല വേറൊന്നും ഇല്ല മാറ്റുരയ്ക്കുവാൻ  ജീ ആർ കവിയൂർ  17 05 2026 (കവിയൂർ, തിരുവല്ല)

ഐതിഹ്യമാല ചാർത്തിയ താര തിളക്കം

 ഐതിഹ്യമാല ചാർത്തിയ താര തിളക്കം (പല്ലവി) കോട്ടയത്തുദിച്ചൊരു വാസുദേവ പ്രഭോ  കോട്ടാരത്തിൽ ശങ്കുണ്ണിയായ് മാറിയോനേ... കേരളീയ ഭാവന തൻ തൂലികാ ചൈതന്യമേ, ഐതിഹ്യമാല നെയ്ത അക്ഷര പുണ്യമേ! (അനുപല്ലവി) അനശ്വര കഥകളാൽ കാലത്തെ ജയിച്ചവൻ, അക്ഷര മുൻഷിയായ് വിദ്യ പകർന്നവൻ... മണിപ്രവാളത്തിൻ മണിമുത്തുകൾ കോർത്തു നീ, മലയാള മണ്ണിൽ അമൃതം ഒഴുക്കിയോൻ! (ചരണം 1) പറയിപെറ്റൊരു പന്തിരുകുലത്തിൻ കഥകളും, പാറയും കാടും നിറഞ്ഞോരു പാതയിൽ, കായംകുളം കൊച്ചുണ്ണിയും മാന്ത്രികരുമായി, കാലം മറക്കാത്ത ചിത്രങ്ങൾ വരച്ചവനേ... എട്ടു ഗ്രന്ഥങ്ങളിൽ കേരള ചരിതത്തെ, മുത്തുകളായി നീ കോർത്തു വെച്ചുവല്ലോ! (ചരണം 2) കൊച്ചി നൃപൻ നൽകിയ കവിതിലക പട്ടവും, സേതുലക്ഷ്മീഭായി തന്ന വീരശൃംഖലയും, അലങ്കാരമല്ല നിൻ ആത്മ സമർപ്പണം, മലയാള ഭാഷയ്ക്ക് നീയൊരു ഭൂഷണം... കാവ്യലോകത്ത് നിന്നും അവിടുന്നു വിടപറഞ്ഞെങ്കിലും, ഐതിഹ്യമാലയായ് വാഴുന്നു സാദരം! (ചരണം 3) അമരത്വം നേടിയോരാനക്കഥകളും, അമ്പലപ്പുഴയിലെ വേലകളുമെല്ലാം, പാണന്റെ പാട്ടിലും നാടോടി ഈണത്തിലും, പാലാഴി പോലെ നീ പെയ്തു തീർത്തുവല്ലോ... ഗജരാജ പ്രൗഢിയും നാട്ടുനന്മകളും, വരികളിൽ നീയൊരു കാവ്യമാക്കി മാറ്റി! (ചരണം 4) തലമുറക...

തണുത്ത വെളിച്ചം

 തണുത്ത വെളിച്ചം  നിലാവിന്റെ മൃദു തെളിച്ചത്തിൽ,   രാത്രി നിശ്ശബ്ദമായി നിന്നു.   തണുത്ത കാറ്റിൻ സ്പർശത്തിൽ,   ഇലകൾ മെല്ലെ ചലിച്ചു.   ദൂരെയൊരു സ്വപ്നം പോലെ,   വെളിച്ചം വഴികളിൽ വീണു.   മറഞ്ഞുകിടന്ന ഓർമ്മകൾ,   മനസ്സിൽ വീണ്ടും ഉണർന്നു.   പുലരിയിലേക്ക് നീങ്ങുന്ന നേരം,   ആകാശം നിറം മാറിയിരുന്നു.   തണുത്ത ഈ വെളിച്ചത്തിൽ,   ഹൃദയം ശാന്തി കണ്ടെത്തി. ജീ ആർ കവിയൂർ  16 05 2026 ( കവിയൂർ,തിരുവല്ല)