കൗതുകം
കൗതുകം
കേരള ഭൂമിയിൽ നിന്നൊരു കവി,
ടൊറൊന്റോ നഗരം നൽകും പുതുമ.
അപരിചിതൻ പോലും കണ്ടുമുട്ടുമ്പോൾ,
"താങ്ക്സ്", "സോറി" വാക്കുകൾ പൊഴിക്കുന്നു എന്നും.
ഗതാഗതം ക്രമത്തിൽ നീളും,
സിഗ്നൽ വെളിച്ചം വഴി തെളിയും.
ട്രാം നിശ്ശബ്ദം, ട്രെയിൻ ശീഘ്രം,
കടകളുടെ നിറവിൽ മൃദു സ്വരം.
ഉദ്യാനം ശാന്തം, ആകാശം തുറന്നു,
കായൽ പ്രതിഫലനം നക്ഷത്രം നിറഞ്ഞു.
ഒരോ നിമിഷവും സൗഹൃദം തേടി,
മാനവികതയിൽ മനസ്സ് മയങ്ങി.
ജീവിതച്ചെലവ് ഭാരമേറുന്നു,
ജന്മനാടിനോട് താരതമ്യം വിദൂരം.
ജീ ആർ കവിയൂർ
30 08 2025
( കാനഡ , ടൊറൻ്റോ)
Comments