എൻ മനോ വീണേ (പ്രണയ ഗാനം)
എൻ മനോ വീണേ (പ്രണയ ഗാനം)
പ്രണയ വീണേ, മധുര ഗീതമേ,
ഹൃദയത്തിൽ നീ തീർത്തൊരു വസന്തം.
വിരൽ തൊട്ടിടുമ്പോൾ പൂവ് പൊഴിയുന്നു,
നിന്റെ പാട്ടിൽ തെളിയുന്നുവോ ലോകം.
ശ്വാസനിശ്വാസത്തിൽ മഞ്ഞുതുള്ളി ചിതറിയപ്പോൾ,
മിഴികളുടെ മൗനാനുരാഗം നിറഞ്ഞൊഴുകി.
ആരോരം സ്പന്ദനത്തിൽ സംഗീതം വളരുന്നു,
നിന്റെ കരങ്ങളിൽ ഞാൻ കണ്ടെത്തിയ ലോകം.
നിരാശഭൂമിയിൽ പകലിന്റെ മിഴിവായ് നീ,
സ്വപ്നതാരകമായി മനസ്സ് നിറയുന്നു.
സ്നേഹഗാനമെന്ന ഓർമ്മകൾ വിരിയുമ്പോൾ,
നിനക്കായി തേടുന്നു ജീവിതമാകെ.
ജീ ആർ കവിയൂർ
21 09 2025
(കാനഡ ടൊറൻ്റോ)
Comments